ഫസൽക്കേസിൽ നേതാക്കളെ പ്രതിക്കൂട്ടിലാക്കിയ ഐപിഎസ് ഉദ്യോഗസ്ഥനെ വേട്ടയാടി സിപിഎം ; നിലവിൽ കുടുംബം പോറ്റാൻ സെക്യൂരിറ്റി ജോലി ചെയ്യുന്നു

കണ്ണൂർ: സിപിഎം വേട്ടയാടിയ സർവീസിൽ നിന്ന് വിരമിച്ച സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥൻ കുടുംബം പോറ്റാൻ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്നുവെന്ന് റിപ്പോർട്ട്. അയൽ സംസ്ഥാനത്തെ ഒരു സ്വകാര്യ കമ്പനിയിൽ ആണ് സെക്യൂരിറ്റി ഓഫീസറായി അദ്ദേഹം ജോലി നോക്കുന്നത് . ഗവേഷക വിദ്യാർത്ഥിയായ എന്റെ മകൾ അവളുടെ ഹോസ്റ്റൽ ചെലവുകൾക്കും പഠന ആവശ്യത്തിനും വേണ്ടി പാർട്ട് ടൈം ജോലി ചെയ്യുകയാണ്. ബിരുദാനന്തര ബിരുദധാരിയായ എന്റെ മകന് സിവിൽ സർവീസ് കോച്ചിംഗ് കോഴ്‌സ് ഉപേക്ഷിക്കേണ്ടി വന്നു. കേസ് നേരിടാൻ എനിക്ക് എന്റെ കുടുംബ സ്വത്ത് വിൽക്കേണ്ടി വന്നു, വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ എന്റെ വീട് ബാങ്ക് ലേലം ചെയ്തു,’നാലര വർഷത്തോളം സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് മാനസികമായും ശാരീരികമായും തന്നെ സംസ്ഥാന സർക്കാർ ഏറെ പീഡിപ്പിച്ചിരുന്നു. ഇതിനെ നിയമപരമായി നേരിട്ടതിന് റിട്ടയർമെന്റും പെൻഷൻ ആനുകൂല്യങ്ങളും നിഷേധിച്ചതിനെതുടർന്ന് കുടുംബംപോറ്റാൻ താൻ പ്രയാസമനുഭവിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

ഫസൽ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ ആണ് അദ്ദേഹം സിപിഎമ്മിന്റെ കണ്ണിലെ കരടായത്. ഫസൽവധക്കേസിൽ സത്യസന്ധമായ അന്വേഷണമാണ് അദ്ദേഹം നടത്തിയത്. ഭരണകക്ഷിയുടെ വാദവും ന്യായീകരണവും അംഗീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ‘എപ്പോൾ വേണമെങ്കിലും എന്നെ അവർ കൊല്ലും. വിധി അംഗീകരിക്കാൻ ഞാൻ തയ്യാറാണ്. അതിനുമുമ്പ് എന്റെ കുട്ടികളെ സുരക്ഷിതരാക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.

പ്രതികൾക്കെതിരെ നടപടിക്കൊരുങ്ങിയ എന്നെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച്‌ എന്താണ് ഉദ്ദേശമെന്ന് ചോദിച്ചു. ഏതെങ്കിലും പാർട്ടി അംഗത്തിനെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് തന്നെ അറിയിക്കണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഇതേ തുടർന്ന്, എന്റെ ടീം അംഗങ്ങളും എന്നോട് എതിർപ്പിലായി. 2006 ഡിസംബർ 15ന് രാധാകൃഷ്ണന് നേരെ വധശ്രമമുണ്ടായി. ഒരു സംഘം പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. നട്ടെല്ലിന് തകരാർ സംഭവിച്ച തനിക്ക് സുഖം പ്രാപിക്കാൻ ഒന്നര വർഷം ആശുപത്രിയിൽ കഴിയേണ്ടിവന്നു. സദാചാര വിരുദ്ധത ആരോപിച്ചായിരുന്നു സസ്പെൻഷൻ. പിന്നീട് മൂന്ന് തവണ കൂടി തനിക്ക് നേരെ വധശ്രമമുണ്ടായെന്ന് രാധാകൃഷ്ണൻ പറയുന്നു.ഒരു ദേശീയ മാദ്ധ്യമമാണ് രാധാകൃഷ്ണന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യം തുറന്നുകാട്ടുന്നത്. അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment