Connect with us
inner ad

Featured

ആനമണ്ടത്തരങ്ങളിൽ അഭിരമിച്ച് സിപിഎം

Avatar

Published

on

  • പിൻ പോയിന്റ്
    ഡോ. ശൂരനാട് രാജശേഖരൻ

ചരിത്രപരമായി ആവർത്തിക്കാനുള്ളതാണ് മണ്ടത്തരങ്ങൾ എന്ന് പല തവണ നമ്മെ ഓർമിപ്പിച്ചിട്ടുള്ള പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് അഥവാ സിപിഐ എം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന വർഗീയ ഫാസിസ്റ്റ് സഖ്യത്തെ പരാജയപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട വിശാല പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യത്തിലേക്ക് സ്വന്തം പ്രതിനിധിയെ അയയ്ക്കേണ്ടതില്ല എന്ന സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനത്തെയും അങ്ങനെ കണ്ടാൽ മതി.

തീരുമാനം പൊളിറ്റ് ബ്യൂറോയുടേതെങ്കിലും നിർദേശം വന്നത് പാർട്ടി കേരള ഘടകത്തിൽ നിന്നാണെന്ന് മനസിലാക്കാൻ പാഴൂർ പടിക്കൽ പോകേണ്ട കാര്യമില്ല. പാറ്റ്നിയിലും ബെംഗളൂരുവിലും മുംബൈയിലും കൂടിയ ഇന്ത്യ സഖ്യത്തിന്റെ ഉന്നതതല യോഗങ്ങളിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരിട്ടു പങ്കെടുത്തതാണ്. നിർദേശങ്ങളിലും ചർച്ചകളിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ ഇന്ത്യ സഖ്യത്തിലെ 28 രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് 13 അംഗ ഏകോപന സമിതിയെ നിശ്ചയിച്ചപ്പോൾ സിപിഎം പ്രതിനിധിയുടെ പേര് യെച്ചൂരി നൽകിയില്ല. പാർട്ടിയുമായി ആലോചിച്ചു പറയാമെന്നു പറഞ്ഞ് അദ്ദേഹം മടങ്ങി. രണ്ടാഴ്ചയോളം കാത്തിരുന്നെങ്കിലും തങ്ങളുടെ പ്രതിനിധി ഉണ്ടാകില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

  • സിപിഎം പ്രതിനിധിയില്ലെങ്കിലും സഖ്യം ശക്തമായി മുന്നോട്ട്

സിപിഎമ്മിന്റെ തീരുമാനം വന്നയു‌ടൻ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്ര‌ട്ടറി കെ.സി. വേണുഗാപാലിന്റെ പ്രതികരണവും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വ്യത്യസ്ത അഭിപ്രായങ്ങളും താത്പര്യങ്ങളുമുള്ള 28 പാർട്ടികളുടെ കൂട്ടായ്മയാണ് ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലൂസിവ് അലയൻസ് എന്ന ‘ഇന്ത്യ’. ഭിന്നാഭിപ്രായങ്ങൾ ഉണ്ടെന്നു മാത്രമല്ല, സംസ്ഥാന തലത്തിൽ പരസ്പരം മത്സരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. പക്ഷേ, ദേശീയ തലത്തിൽ ഒരു പൊതു താത്പര്യം സംരക്ഷിക്കാൻ വേണ്ടി ഭിന്നതകൾ മറന്നും മാറ്റിവച്ചും ഒന്നിച്ചവരാണ് ഇന്ത്യ സഖ്യത്തിലുള്ളത്. ദേശീയ താത്പര്യം വരുമ്പോൾ സഖ്യത്തിലെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നാണു പൊതു മിനിമം പരിപാടി.

കേരളത്തിൽ കോൺഗ്രസ് സിപിഎമ്മിനെ ആണ് എതിർക്കുന്നതെങ്കിൽ പഞ്ചാബിലും ഡൽഹിയിലും ആം ആദ്മി പാർട്ടിയെ ആണ്. പശ്ചിമ ബംഗാളിൽ തൃണമുൽ കോൺഗ്രസിനെയും ബിഹാറിൽ ജെഡിയുവിനെയും ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയെയുമാണ്. പക്ഷേ, ഈ എതിർപ്പ് സംസ്ഥാന തലത്തിൽ മാത്രമാണ്. ദേശീയ തലത്തിൽ ഇന്ത്യ എന്ന നമ്മുടെ രാജ്യം പല തരത്തിലുള്ള ഭീഷണികളും വെല്ലുവിളികളും നേരിടുന്നു. ഈ രാജ്യം ഇതുപോലെ നിലനിൽക്കുമോ, മതേതര സംസ്കാരം മാഞ്ഞുപോകുമോ, ഭരണഘടനയുടെ പ്രസക്തി നഷ്ടമാകുമോ, ഫെഡറലിസം ഭീഷണിയിലാണോ തുടങ്ങി ഒട്ടേറെ ആശങ്കകൾ ഉയരുന്നുണ്ട്. ഒരു തവണ കൂടി ബിജെപി അധികാരത്തിലെത്തിയാൽ ഈ ആശങ്കകളെല്ലാം യാഥാർഥ്യമാകാനുള്ള സാധ്യത വളരെയാണ്. അതിനു തടയിടുക എന്ന ലക്ഷ്യത്തോടെ ദേശീയതലത്തിൽ ഒരു ബദൽ മാത്രമാണ് ഇന്ത്യ സഖ്യം. അതിനു ശക്തി പകരുക എന്ന ചരിത്രപരമായ അനിവാര്യതയാണ് രാജ്യത്തെ മതേതര കക്ഷികളെ ഒരുമിച്ചു നിർത്താൻ നിർബന്ധിതമാക്കുന്നത്.
അവിടെയാണ് രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ മതേതര കക്ഷിയായ സിപിഎം പുറംതിരിഞ്ഞു നിൽക്കുന്നത്. സഖ്യത്തിനു സഹകരണം വാഗ്ദാനം ചെയ്ത് ബിജെപിക്കു രഹസ്യ പിന്തുണ ഉറപ്പാക്കുന്ന നാണംകെട്ട അടവ് നയമാണ് ഇവിടെയും പാർട്ടി പുറത്തെടുത്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

  • അന്നു ചെകുത്താനെ കൂട്ടുപിടിച്ചു, ഇന്ന് ചെകുത്താനെ സംരക്ഷിക്കുന്നു

ഇന്ത്യ സഖ്യത്തെ പ്രതിനിധീകരിച്ച് രൂപീകരിക്കപ്പെട്ട ഉന്നതാധികാര ഏകോപന സമതിയോഗത്തിൽ ഉൾപ്പെട്ടവരാരും മോശക്കാരല്ല. ദേശീയ കക്ഷികളുടെ മുൻനിര നേതാക്കൾ, മുഖ്യമന്ത്രിമാർ, ഉപ മുഖ്യമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ തുടങ്ങിയ 13 പേരാണ് സമിതിയിലുള്ളത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ശരദ് പവാർ (എൻസിപി), ടി ആർ ബാല (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആർജെഡി), അഭിഷേക് ബാനർജി (തൃണമൂൽ കോൺഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാർട്ടി), ജാവേദ് അലി ഖാൻ (സമാജവാദി പാർട്ടി), ലലൻ സിംഗ് (ജെഡിയു), ഹേമന്ദ് സോറൻ (ജെഎംഎം), ഡി രാജ (സിപിഐ), ഒമർ അബ്ദുള്ള (നാഷണൽ കോൺഫറൻസ്), മെഹ്ബൂബ മുഫ്തി (പിഡിപി) എന്നിവരാണ് ഏകോപന സമിതിയിലുള്ളത്. ഈ നിരയിലേക്ക് സിപിഎമ്മിന്റെ ഒരു പൊളിറ്റ് ബ്യൂറോ അംഗത്തെ എങ്കിലും നിയോഗിക്കാമായിരുന്നു. അതുണ്ടാവാതെ പോയതിന് ഒരു കാരണമേ കാണുന്നുള്ളൂ. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരേ നേരിട്ടുള്ള പോരിന് കേരളത്തിലെ സിപിഎം തയാറല്ല. ദേശീയ നേതൃത്വം അതിനു തുനിഞ്ഞാലും കേരള ഘടകം അനുവദിക്കില്ല.

1977ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്നത്തെ ബിജെപിയുടെ പൂർവ രൂപമായ ജനതാ പാർട്ടിയുമായി സഖ്യമുണ്ടാക്കിയവരാണ് സിപിഎം. അന്ന് എൽ.കെ. അഡ്വാനിയായിരുന്നു ജനതാ പാർട്ടി വക്താവ്. കേരളത്തിൽ സിപിഎം സ്ഥാനാർഥികൾക്കു വേണ്ടി അഡ്വാനിയും വേട്ടു തേടി വന്നിട്ടുണ്ട്. ചന്ദ്രശേഖർ, രാമകൃഷ്ണ ഹെഗ്ഡെ, അഡ്വാനി, വാജ്പേയി തുടങ്ങിയവർക്കൊപ്പം കോൺഗ്രസ് വിരുദ്ധ ചേരിക്കു നേതൃത്വം കൊടുത്തവരിൽ ഇഎംഎസുമുണ്ടായിരുന്നു എന്നതും ചരിത്രം. ‘കോൺഗ്രസിനെ പരാജയപ്പെടുത്താൻ ഏതു ചെകുത്താനുമായും കൂട്ടു കൂ‌ടും’ എന്നായിരുന്നു ഇഎംഎസ് അന്നു പറഞ്ഞ ന്യായീകരണം. അന്ന് സിപിഎം അങ്ങനെയൊരു മണ്ടത്തരം കാണിച്ചിരുന്നില്ലെങ്കിൽ ഇന്ന് ഫാസിസ്റ്റ് ശക്തികൾ ഇന്ത്യ ഭരിക്കില്ലായിരുന്നു എന്നു കരുതുന്നവർ ഏറെയുണ്ട്. അന്നത്തെ അതേ നയമാണ് ഇന്നും സിപിഎം പിന്തു‌ടരുന്നത്. ചെകുത്താനെ സംരക്ഷിക്കാൻ എന്തു വിട്ടുവീഴ്ചയും ചെയ്യുമെന്നാണു തിരുത്തെന്നു മാത്രം. ഏകോപന സമിതിയിൽ നിന്നുള്ള പിന്മാറ്റം അതു തന്നെയാണുവ്യക്തമാക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

  • ജ്യോതിബസുവും സോമനാഥ് ചാറ്റർജിയും തിരിച്ചറിഞ്ഞ മണ്ടത്തരങ്ങൾ

1996ൽ യുണൈറ്റഡ് ഫ്രണ്ട് എന്ന 13 അംഗ രാഷ്‌ട്രീയ സഖ്യം രൂപം കൊണ്ടത് കോൺഗ്രസിനെ ഏതിർക്കാൻ വേണ്ടി മാത്രമായിരുന്നു. അതുവഴി ജനാധിപത്യ ചേരിയിലെ വോട്ടുകൾ ഭിന്നിച്ചു. ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ബിജെപി ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലെത്തിയത് അന്നാണ്. ഈ അപകടം മണത്ത അന്നത്തെ കോൺഗ്രസ് പാർട്ടി, തങ്ങളുടെ 140 എംപിമാരുടെ പുറത്തു നിന്നുള്ള പിന്തുണ വാഗ്ദാനം ചെയ്ത് കേലവം 32 എംപിമാരുള്ള സിപിഎമ്മിനോടു മന്ത്രിസഭ രൂപീകരിക്കാൻ ആവശ്യപ്പെട്ടു. അഞ്ചു തവണ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനായിരുന്നു പിന്തുണ. പക്ഷേ, സിപിഎം അതു നിരസിച്ചു. അന്നു പാർട്ടി തന്നെ തഴഞ്ഞത് ചരിത്രപരമായ മണ്ടത്തരം എന്നായിരുന്നു പിന്നീടു ബസു വിശേഷിപ്പിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഇന്തോ-യുഎസ് ആണവ കരാറിന്റെ പേരിൽ 2008 ജൂലൈയിൽ അന്നത്തെ ഒന്നാം യുപിഎ സർക്കാരിനു നൽകിയ പിന്തുണ പിൻവലിച്ചതും സിപിഎം കാണിച്ച ചരിത്രപരമായ മണ്ടത്തരം തന്നെ. അതിനെ തുടർന്ന സ്പീക്കർ പദവി രാജിവയ്ക്കാൻ മുതിർന്ന നേതാവ് സോമനാഥ് ചാറ്റർജിയോ‌ടു നിർദേശിച്ചതും അദ്ദേഹം വഴങ്ങാതിരുന്നതും സിപിഎം നേരിട്ട എക്കാലത്തെയും വലിയ പ്രതിസന്ധി. ഇതിനു പിന്നാലെ നാലു പതിറ്റാണ്ടു നീണ്ട പാർലമെന്ററി അനുഭവ സമ്പത്തിനു‌ടമയായ സോമനാഥ് ചാറ്റർജിയെ പാർട്ടിയിൽ നിന്നു പുറത്താക്കാനെടുത്ത തീരുമാനമാകട്ടെ, ആന മണ്ടത്തരവും. അന്നു തുടങ്ങിയതാണ് സിപിഎമ്മിന്റെ തകർച്ച. അതാണിപ്പോൾ 36ൽ നിന്ന് വെറും മൂന്നിലെത്തിയ ലോക്സഭാംഗത്വം. എന്നിട്ടും പാർട്ടി ഒന്നും പഠിക്കുന്നില്ല.

ഇടതുകക്ഷിയായ സി.പി.ഐയുടെ പ്രതിനിധി ഡി. രാജ ഏകോപന സമിതിയിലുണ്ട്. അദ്ദേഹം കാണിച്ച വകതിരിവ് യെച്ചൂരിക്കും ആകാമായിരുന്നു. രൂപീകരിക്കപ്പെട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും മുന്നണി ഏകോപന സമിതിയിൽ പാർട്ടി പ്രതിനിധിയെ ഉൾപ്പെടുത്താതെ അനിശ്ചിതത്വം നിലനിർത്തിയ സിപിഎം ഒടുവിൽ മുന്നണിയിൽ പ്രതിനിധി ഉണ്ടാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. സിപിഎമ്മിന് ശക്തിയുള്ള കേരളത്തിൽ മുന്നണിയുമായി സഹകരിക്കാൻ കഴിയില്ലെന്നും പശ്ചിമ ബംഗാളിലും ത്രിപുരയിലും സഹകരണം ആവശ്യമില്ലെന്നും പാർട്ടി വിലയിരുത്തുന്നു. അതായത് രാജ്യത്തിന്റെ ഭാവിയല്ല, കേരളത്തിലെ ഭരണം മാത്രമാണ് സിപിഎം ലക്ഷ്യം. പശ്ചിമ ബംഗാളിലും ത്രിപുരയിലും സാക്ഷാൽ കാൾ മാക്സ് വന്നാലും പാർട്ടി ഇനി തിരികെ വരില്ല. കേരളത്തിലെ കാര്യം എന്താവുമെന്നതിന് തൃക്കാക്കരയും പുതുപ്പള്ളിയും മാത്രം പരിശോധിച്ചാൽ മതി. സ്വന്തം കുഴിമാടം തോണ്ടിയും 1977ഉും 1996ഉും ആവർത്തിച്ച് പഴയ ജനതാ പാർട്ടിക്കും അതിന്റെ പുതിയ രൂപമായ ബിജെപിക്കും വിടുപണി ചെയ്യാനാണ് കേരളത്തിലെ സിപിഎമ്മിനു നിയോഗം. അതാണ് അവർ പുലർത്തുന്ന, ചരിത്രം ഒരു കാലത്തും ക്ഷമിക്കാത്ത ആന മണ്ടത്തരം!

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

എന്നെ തല്ലേണ്ടമ്മാവ ഞാൻ നന്നാവൂല്ലാ

പ്രണയപാനീയത്തിൽ വിഷം കലക്കി സി പി എം : ചതിയറിയാതെ അന്തരിച്ച കാമുകനായി കെ കൊ (മാണി )

Published

on

വേദ പുസ്തകത്തിനു പകരം മൂലധനം വായിച്ചു നശിക്കാൻ തീരുമാനിച്ചവരെ നന്നാക്കാൻ ആരും ഉപദേശവുമായി ചെല്ലേണ്ടതില്ല

കൊച്ചി:എ കെ ജി സെന്ററിലെ കൊടിയ വിഷ ദ്രാവകം കുടിച്ച് ശീലിച്ച മാണി കോൺഗ്രസിന് ഔഷധ ഗുണമുള്ളതെന്തും വിഷമായി തോന്നുന്നത് സ്വാഭാവികം. ഗുരുക്കൻമാരെ തല്ലി ഗുണ്ടയാവാൻ പരിശീലിക്കുന്ന മാണിക്കുഞ്ഞും കൂട്ടരും വേദ പുസ്തകത്തിനു പകരം മൂലധനം വായിച്ചു നശിക്കാൻ തീരുമാനിച്ചവരെ ആരും ഉപദേശവുമായി ചെല്ലേണ്ടതില്ല. ഞങ്ങളുടെ സഖാവ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസേ എന്നാവും ചോദ്യം.
എത്ര തല്ലിയാലും നന്നാവില്ല എന്നറിയാം എങ്കിലും തല്ലി നോക്കിയതാണ് വീക്ഷണം, പക്ഷേ എന്നെ തല്ലണ്ട ഞാൻ നന്നാവില്ല എന്ന് തന്നെ പറഞ്ഞു പഠിച്ചത് കൊണ്ട് സഖാവിന്റെ വഴിയേ നരകത്തിലെ പടു കുഴിയിൽ വീണു നശിക്കാൻ തീരുമാനിച്ച കേ കോ മാണിക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ നേരുന്നു.
നാറിയവനെ ചാരിയാൽ ചാരിയവനും നാറും എന്നത് ശരിയാണെന്ന് തെളിയിച്ച സ്ഥിതിക്ക് ആ നാറ്റം പങ്കുവയ്‌ക്കേണ്ട എന്നാണ് ആർജ്ജവമുള്ള യു ഡി എഫ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത് എന്നറിയുന്നു.
ഇണ ചേർന്ന ശേഷം ഇണയെ കൊന്നു തിന്നുന്ന പെൺ ചിലന്തിയാണ് സിപിഎം എന്ന് തിരിച്ചറിയാത്ത കാലത്തോളം കേ കോ എം എന്ന മലയോര കർഷക പാർട്ടി എ കെ ജി സെന്ററിന്റെ പൂമുഖത്തു കാത്തിരിക്കും. യു ഡി എഫിൽ തൂശനിലയിൽ ചോറും വിഭവ സമൃദ്ധമായ കറികളും പായസവും കൂട്ടി ഊണ് കഴിച്ചു എല്ലിനിടയിൽ കയറിയപ്പോ എൽ ഡി എഫിലെ കാടി വെള്ളം മതിയെന്ന് തീരുമാനിച്ച ദിവസത്തെ ഉള്ളുകൊണ്ട് ശപിക്കുകയാണ് പ്രവർത്തകർ, അതവർ കോട്ടയത്തു വോട്ടായി യു ഡി എഫിന് കൊടുത്തിട്ടുണ്ടാവും. രണ്ട് മന്ത്രി സ്ഥാനവും, രാജ്യ സഭയും, ലോകസഭയും മുൻ നിരയിൽ ഇരിപ്പടവും കൊടുത്തിട്ടും അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ എന്ന ചൊല്ല് യഥാർഥ്യമാക്കി പിന്നിലെ മരബഞ്ചിലെ മൂട്ട കടി കൊള്ളാൻ മാത്രം ബുദ്ധിശൂന്യത കാണിച്ച ആ രാഷ്ട്രീയ നേതൃത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
രാജ്യസഭ പോയിട്ട് പാലാ പഞ്ചായത്തിൽ പോലും കയറാൻ സിപിഎം അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ. ലോകസഭയും തോറ്റു അടുത്ത തവണ നിയമസഭയിലും തോൽപ്പിച്ചു ഒടുവിൽ കേരള കോൺഗ്രസ് എന്ന കുട്ടിയെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കാൻ വഴി തേടുകയാണ് സിപിഎം അത് തിരിച്ചറിയാതെ അന്ധമായ പ്രണയത്താൽ കാമുകി തരുന്നതെന്തും അമൃതെന്നു കരുതി വിഷം കുടിച്ചവസാനിക്കാൻ നിൽക്കുന്ന കോമരങ്ങളെ ഉപദേശിക്കാൻ പോയത് വീക്ഷണത്തിന്റെ ജനാധിപത്യ മര്യാദ . കണ്ടറിയാത്തവൻ കൊണ്ടറിയും,ഒടുവിൽ ആശ്രയം തിരുസന്നിധി മാത്രം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

മഥുര തീർഥാടനം കഴിഞ്ഞ് മടങ്ങവെ ബസിന് തീപിടിച്ചു; 8 പേർക്ക് ദാരുണാന്ത്യം

Published

on

ഹരിയാന: മഥുര തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ബസിന്‍റെ പിൻഭാഗത്ത് പുകയും തീയും ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രികനാണ് വിവരം ബസിലുള്ളവരെ അറിയിച്ചത്. ബസ് നിർത്തി ആളുകളെ ഇറക്കികൊണ്ടിരിക്കുമ്പോൾ തീ പടർന്നു പിടിക്കുകയായിരുന്നു.

പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും 8 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു, ഇവർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ശനിയാഴ്ച പുലർച്ചെ 1.30 നാണ് ബസിന്‍റെ പിൻഭാഗത്ത് നിന്നും തീ പടർന്നത്. 10 ദിവസത്തെ തീർഥാടന യാത്രയുടെ അവസാന ദിവസമാണ് അപകടം സംഭവിച്ചതെന്നും അപകടത്തിൽ നിന്നും രക്ഷപെട്ടവർ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured