Connect with us
top banner (3)

Kerala

മുഖ്യമന്ത്രിയുടെ അഴിമതിക്കു വെള്ളപൂശാൻ സിപിഎം മന്ത്രിമാരെ രം​ഗത്തിറക്കുന്നു

Avatar

Published

on

കൊല്ലം: അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിമാരെ ഉപയോ​ഗിച്ചു വെള്ള പൂശാനുള്ള നീക്കങ്ങൾ സജീവം. എഐ ക്യാമറകൾക്കു പിന്നിലെ അഴിമതി മുഖ്യമന്ത്രിയുടെ കുടുംബവും കടന്ന് മരുമക്കളുടെ കൂടി വീടുകളിലേക്ക് കടന്നതാണ് പ്രകോപനം. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിനു സാമ്പത്തിക ലാഭം നേടിക്കൊടുത്ത എഐ ക്യമാറ ഇടപാടിനെക്കുറിച്ച് പ്രതിപക്ഷം കടുത്ത സമരമുഖത്താണ്. ഇന്നു സംസ്ഥാന വ്യാപകമായി കോൺ​ഗ്രസ് പ്രവർത്തകർ അഴിമതി ക്യാമറകൾക്കു മുന്നിൽ ധർണ നടത്തുന്നുണ്ട്. ഇന്നു ഉദ്ഘാടനം ചെയ്യുന്ന കെ ഫോൺ പദ്ധതിക്കെതിരേയും യുഡിഎഫ് സമരത്തിലാണ്. ഈ സാഹചര്യത്തിലാണ് പാർട്ടിയിലെയും ഘടക കക്ഷികളിലെയും മന്ത്രിമാരെ രം​ഗത്തിറക്കാനുള്ള നീക്കം.
മന്ത്രിമാർ പ്രതിച്ഛായയുടെ തടവുകാരാകാതെ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ രാഷ്‌ട്രീയം പറഞ്ഞ് രം​ഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രിയുടെ മരുമകനും പൊതുമാരമത്ത്- ടൂറിസം ന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ പ്രസ്തവനയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ പ്രത്യക്ഷ പിന്തുണ നൽകിയത് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ കൂടി താത്പര്യം പരി​ഗണിച്ചാണ്. തനിക്കെതിരേ കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടും പാർട്ടിയിലോ മന്ത്രിസഭയിലോ വേണ്ടത്ര പ്രതിരോധം കിട്ടുന്നില്ലെന്ന് മുഖ്യമന്ത്രിക്കും പരാതിയുണ്ട്. എഐ ക്യാമറ വിവാദത്തിൽ വ്യവസായ മന്ത്രി പി. രാജീവ് മാത്രമാണ് മുഖ്യമന്ത്രിക്കു വേണ്ടി രം​ഗത്തെത്തിയത്. എ,കെ. ബാലനല്ലാതെ പാർട്ടി നേതാക്കളും രം​ഗത്തു വന്നില്ല. ഈ സാഹചര്യത്തിൽ മന്ത്രിമാരും നേതാക്കളും പരസ്യമായി മുഖ്യമന്ത്രിയെ പിന്തുണയ്ക്കണമെന്ന സന്ദേശമാണ് മുഹമ്മദ് റിയാസ് നൽകിയത്. ഇത് അദ്ദേഹം തനിച്ചെടുത്ത തീരുമാനമല്ല. മുഖ്യമന്ത്രിയുടെ അറിവോടെ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ള സമ്മർദഫലമാണ്.
ഈ വിഷയം പാർട്ടി ഏറ്റെടുക്കണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനമാണ് ഇന്ന് എം.വി ​ഗോവിന്ദനിലൂടെ വെളിച്ചത്തു വന്നത്. ഇന്നു വൈകുന്നേരം എഴുനൂറോളം കന്ദ്രങ്ങളിൽ കോൺ​ഗ്രസ് നടത്തുന്ന പ്രതിഷേധ ധർണയാണ് മുഹമ്മദ് റിയാസിന്റെയും ​ഗോവിന്ദന്റെയും തുറന്ന അഭിപ്രായ പ്രകടനങ്ങൾക്കു വഴി വച്ചതാണെന്നാണ് വിലയിരുത്തൽ.
മന്ത്രിമാർ രാഷ്ട്രീയം കൂടി പറയണമെന്നാണ് റിയാസ് പറഞ്ഞത്. മന്ത്രിമാർ രാഷ്ട്രീയം പറയണമെന്നത് സി പി എം നിലപാടാണ്.- അത് തന്നെയാണ് റിയാസും പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ മന്ത്രിമാർ ശരിയായിത്തന്നെ പ്രതിരോധിക്കുന്നുണ്ടെന്നും അതു കൂടുതൽ ശക്തമായി തുടരണമന്നുമാണ് പാര്ട്ടി സെക്രട്ടറി ഇന്നു വ്യക്തമാക്കിയത്.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ആശാന് പിന്മുറക്കാരൻ മിക്കേൽ സ്റ്റാറേ; കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി മിക്കേൽ സ്റ്റാറേയെ നിയമിച്ചു

Published

on

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ നിയമിച്ചു. നാല്പത്തിയെട്ടു വയസ്സുകാരനായ സ്റ്റാറേ 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു, എഐകെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓൾസ്‌വെൻസ്‌കാൻ ഒപ്പം തന്നെ കപ്പ് മത്സരങ്ങളായ സ്വെൻസ്‌ക കപ്പൻ, സൂപ്പർകുപെൻ എന്നിവ നേടിയതും ഐഎഫ്‌കെ ഗോട്ടെബർഗിനൊപ്പം സ്വെൻസ്‌ക കപ്പൻ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്. നാനൂറോളം മത്സര സമ്പത്തുള്ള സ്റ്റാറേ സ്വീഡൻ, ചൈന,നോർവേ,അമേരിക്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലായി എഐകെ, പാനിയോനിയോസ്, ഐഎഫ്‌കെ ഗോട്ടെബർഗ്, ഡാലിയൻ യിഫാംഗ്, ബികെ ഹാക്കൻ, സാൻ ജോസ് എർത്ത്‌ക്വേക്ക്‌സ്, സാർപ്‌സ്‌ബോർഗ് 08, സർപ്‌സ്‌ബോർഗ് 08 തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി തായ് ലീഗിലെ ഉതൈ താനിയെയാണ് മിക്കേൽ സ്റ്റാറേ പരിശീലിപ്പിച്ചത്. ഐഎസ്എൽ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകൻ കൂടിയാണ് മിക്കേൽ സ്റ്റാറേ. സ്റ്റാറേയുടെ നേതൃത്വത്തിൽ ടീമിനു മികച്ച പ്രകടനം നടത്താനും, വരും സീസണുകളിൽ കിരീട നേട്ടത്തിനായി മത്സരിക്കുവാനുമുള്ള പ്രചോദനം നൽകുവാനും സാധിക്കുമെന്ന് ക്ലബ്ബിന് വിശ്വാസമുണ്ട്. പ്രീസീസണിൻ്റെ തുടക്കത്തിൽ തന്നെ മിക്കേൽ സ്റ്റാറേ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Featured

കേരളത്തിലെ പ്രളയത്തില്‍, നിരവധി ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമെന്ന് ഫേസ്ബുക്ക് പോസ്റ്റ്, ‘എയറിലായി’ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Published

on

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം. കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ടെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.മരിച്ചവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അപകടത്തില്‍പ്പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ മഴ കനത്തെങ്കിലും പ്രളയസാഹചര്യം ഇല്ല. തുടര്‍ന്ന് വ്യാപക വിമര്‍ശനവും ട്രോളുമാണ് ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഉയരുന്നത്. അതേസമയം വിമർശനത്തിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു.

Continue Reading

Business

അവന്‍റ് ഗാർഡ് റെസിഡൻസുമായി സ്‌കൈലൈൻ ദുബായിൽ

Published

on

കൊച്ചി: കഴിഞ്ഞ 35 വർഷമായി പാർപ്പിട നിർമാണ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിർമാതാക്കളായ സ്കൈലൈൻ ദുബായിൽ പാർപ്പിട പദ്ധതി പ്രഖ്യാപിച്ചു. ദുബായിലെ ജ്യുമേര വില്ലേജ് സെന്‍ററിലാണ് സ്‌കൈലൈൻ പ്രഥമ സംരംഭമായ അവന്‍റ് ഗാർഡ് റെസിഡൻസ് പ്രഖ്യാപിച്ചത്. മാസങ്ങൾക്ക് മുൻപ് മാത്രം ലോഞ്ച് ചെയ്ത പദ്ധതിയിൽ ഇതിനകം തന്നെ 70 ശതമാനത്തിലേറെ ബുക്കിംഗ് ലഭിച്ചു കഴിഞ്ഞതായി സ്‌കൈലൈൻ ബിൽഡേഴ്‌സ് സിഎംഡി കെ.വി അബ്ദുൾ അസീസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഡംബരത്തിലും കാഴ്ചയിലും രൂപകല്പനയിലും ഏറെ വ്യത്യസ്‍തത പുലർത്തുന്ന പാർപ്പിട സമുച്ചയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മികവുറ്റ ഡിസൈനിംഗിലൂടെ സ്‌ഥലത്തിന്‍റെ ഉപയോഗ സാദ്ധ്യതകൾ, മേൽത്തരം ഫിനിഷിംഗ്, ലോകനിലവാരത്തിനനുയോജ്യമായ സുഖസൗകര്യങ്ങൾ എന്നിവ സമന്വയിപ്പിച്ചിട്ടുണ്ട്. അവന്‍റ് ഗാർഡിൽ നിന്ന് 20 മിനിറ്റ് കൊണ്ട് വിവിധ ഷോപ്പിംഗ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ, ബിസിനസ് സെന്‍ററുകൾ എന്നിവിടങ്ങളിലേക്ക് എത്താനാകും. ദുബായിലെ പാർപ്പിട സമുച്ചയത്തിൽ നിക്ഷേപിക്കുന്നത് വഴി എട്ട് മുതൽ ഒൻപത് ശതമാനം വരെ സാമ്പത്തിക വളർച്ച നേടാൻ നിക്ഷേപകന് കഴിയും. 500 കോടിയോളം രൂപയുടെ മുതല്മുടക്കിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.സ്കൈലൈൻ ഹെക്‌റ്റേഴ്‌സ് എന്ന നൂതന ആശയവും സ്‌കൈലൈൻ അവതരിപ്പിച്ചു. പുതു തലമുറയുടെ അഭിരുചികൾ മുൻകൂട്ടി കണ്ടുള്ള പദ്ധതിയാണിത്. ഉപഭോക്താക്കളുടെ പ്ലോട്ടിൽ അവരുടെ ആശയത്തിനനുസരിച്ച് വീടുകൾ യഥേഷ്ടം രൂപകൽപന ചെയ്യാമെന്നതാണ് ഇതിന്‍റെ സവിശേഷത. ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, മൾട്ടിപർപ്പസ് ഹാൾ, കളിസ്‌ഥലങ്ങൾ, പാർക്കുകൾ, വെള്ളം, വൈദ്യുതി, പേവ്ഡ് റോഡുകൾ, സെക്യൂരിറ്റി സംവിധാനങ്ങൾ എന്നിവയെല്ലാമുണ്ടാകും. നിലവിൽ സ്കൈലൈനിന്‌ പതിനൊന്ന് ലക്ഷത്തിലധികം ചതുരശ്ര അടി പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

500 കോടി രൂപ മുതൽമുടക്കിൽ പത്തോളം പ്രോജക്ടുകൾ പുരോഗമിക്കുകയാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ പതിമൂന്നിൽ പരം പ്രോജക്ടുകൾ കേരളത്തിന്‍റെ വിവിധ നഗരങ്ങളിൽ ലോഞ്ച് ചെയ്യും. ആയിരം കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സ്കൈലൈൻ ഇതിനോടകം 1.67 കോടി ചതുരശ്ര അടി നിർമാണം ആഡംബര പാർപ്പിടങ്ങളായും വാണിജ്യാടിസ്‌ഥാനത്തിലും പൂർത്തീകരിച്ചിട്ടുണ്ട്.സ്കൈലൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ സഹൽ അസീസ്, ഓപ്പറേഷൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റ് തോമസ് മാത്യു, ഫിനാൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റ് ജിജോ ആലപ്പാട്ട്, സെയിൽസ് ആൻഡ് മാർക്കറ്റിങ് മേധാവി മുഹമ്മദ് ഫാറൂഖ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured