സിപിഎം ഏരിയ സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളി; നാല് പേർക്ക് പരിക്ക്

തിരുവനന്തപുരം: സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളി. കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് സംഭവം. നാല് പ്രവര്‍കര്‍ക്ക് പരുക്ക് പറ്റി. മൂന്ന് പേരെ ഏരിയ കമ്മറ്റിയില്‍ ഉള്‍പ്പെടുന്നതുമായി ബന്ധപ്പെട്ടാണ് കൈയ്യാങ്കളി ഉണ്ടായത്. ഏരിയ കമ്മിറ്റിയിലേക്ക് മത്സരം നടത്താനുള്ള നീക്കമുണ്ടായി. കടകംപള്ളി സുരേന്ദ്ര ഇടപെട്ടാണ് ഇത് തടഞ്ഞത്. ചില നേതാക്കളെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത് തര്‍ക്കത്തിന് കാരണമായി.മുന്‍ ഏരിയ കമ്മറ്റി അംഗം നഹാസിനെയും ഇടവ പഞ്ചാത്ത് അംഗവും സിന്‍ഡിക്കേറ്റ് അംഗവുമായ റിയാസ് വഹാബിനെയും ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഏരിയാ സെക്രട്ടറിയായിരുന്ന രാജീവിന്റെ മകന്‍ ലെനിന്‍, മുന്‍ ഏരിയ സെക്രട്ടറി സുന്ദരേശന്റെ മകള്‍ സ്മിത എന്നിവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഇതോടെ നഹാസിനെയും റിയാസിനെയും അനുകൂലിക്കുന്നവര്‍ സമ്മേളന ഹാളിലേക്കു കടക്കാന്‍ ശ്രമിച്ചു. റെഡ് വളന്റിയര്‍മാര്‍ ഇതു തടഞ്ഞു. തുടര്‍ന്ന് ഉന്തും തള്ളുമായി. സംഘര്‍ഷം ഡയസിലേക്കും നീങ്ങി. സംഭവം നടക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളായ എം വിജയകുമാറും കടകംപള്ളി സുരേന്ദ്രനും സമ്മേളന ഹാളിലുണ്ടായിരുന്നു.

Related posts

Leave a Comment