സിപിഎം കൊട്ടേഷൻ സംഘങ്ങളെ ഭയക്കുന്നു ; പ്രതിപക്ഷ നേതാവ്.

സിപിഎം കൊട്ടേഷൻ സംഘങ്ങളെ ഭയക്കുന്നുവെന്നും സ്വര്‍ണക്കടത്ത്​ സംഘങ്ങള്‍ക്ക്​ കുടപിടിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പല രാഷ്​ട്രീയ കൊലപാതക​ങ്ങളേയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുമോ എന്ന ഭയംകൊണ്ടാണ് കൊട്ടേഷൻ സംഘങ്ങളെ സിപിഎം ​പിന്തുണയ്ക്കുന്നതെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. കൊടകര, മുട്ടില്‍, സ്വര്‍ണക്കടത്ത്​ കേസുകള്‍ ഒത്തുതീര്‍ക്കുന്നതിനുള്ള ചര്‍ച്ചകളാണ്​ നടക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് കണക്കുകളിലും തിരിമറിയുണ്ടെന്നും അത് പുറത്ത് വരുമോ എന്ന് ആരോഗ്യ മന്ത്രി ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment