സിപിഎം മുൻ എംഎൽഎ വോട്ട് മറിച്ചെന്ന് പാർട്ടി കമ്മീഷന്റെ കണ്ടെത്തൽ

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മുൻ എംഎൽഎ എസ് രാജേന്ദ്രന് ഗുരുതര വീഴ്ച പറ്റിയെന്ന് പാർട്ടി നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തൽ. ഇടത് സ്ഥാനാർഥിയായ എ. രാജയെ തോൽപ്പിക്കാൻശ്രമിച്ചുവെന്നും കണ്ടെത്തിയതായി സൂചന. തോട്ടം തൊഴിലാളികളായ പ്രവർത്തകർക്കിടയിൽ വിഭാഗീയതയുണ്ടാക്കിയതായും കമ്മീഷൻ കണ്ടെത്തി. നേരത്തെ ദേവികുളത്ത് വീണ്ടും മത്സരിക്കാൻ മൂന്നു തവണ എം.എൽ.എയായ രാജേന്ദ്രന് താൽപര്യമുണ്ടായിരുന്നു. ജയിച്ചാൽ മന്ത്രിയാകാമെന്നായിരുന്നു പ്രതീക്ഷ.

Related posts

Leave a Comment