സിപിഎം എറണാകുളം ജില്ലാ സമ്മേളനം: കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് ജില്ലാ കമ്മിറ്റി അംഗം; കോടിയേരിയുടെ സാന്നിധ്യത്തിൽ സമ്മേളന നഗരിയിൽ നിന്നും ഇറങ്ങിപ്പോക്ക്

കൊച്ചി: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പു പൂർത്തിയാകുമ്പോൾ വലിയ പൊട്ടിത്തെറികളും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്കും. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ. മോഹനനെ വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുത്തതായി അറിയിപ്പ് വന്നതിനു പിന്നാലെയാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പി.എൻ. ബാലകൃഷ്‌ണൻ ജില്ലാ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്. രാവിലെ ചേർന്ന ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ പ്രതിഷേധം അറിയിച്ചാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വയ്ക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ഇറങ്ങിപ്പോക്ക്.

46 അംഗ ജില്ലാ കമ്മിറ്റിയെയും 12 പേർ അടങ്ങുന്ന ജില്ലാ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ കമ്മിറ്റിയിൽ നിന്ന് മൂന്നു പേരെ ഒഴിവാക്കി. മുതിർന്ന സിപിഎം നേതാക്കളായ കെ.എം. സുധാകരൻ, ഗോപി കോട്ടമുറിക്കൽ, പി.എൻ. ബാലകൃഷ്ണൻ എന്നിവരെയാണ് ഒഴിവാക്കിയത്.

Related posts

Leave a Comment