അട്ടപ്പാടി മധു കേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയായി തെരെഞ്ഞെടുത്ത് സിപിഎം ; വിവാദമായപ്പോൾ മാറ്റി

പാലക്കാട് :  മധുകേസ് പ്രതി ഷംസുദ്ദീനെ കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി സിപിഎം സമ്മേളനത്തിൽ തെരഞ്ഞെടുത്തത്. ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കരുതെന്ന് സിപിഎം ഏരിയാ നേതൃത്വം നേരത്തെ നിർദേശിച്ചിരുന്നു. ഈ നിർദേശം മറികടന്നാണ് പ്രാദേശിക നേതൃത്വം ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത്.

2018 ഫെബ്രുവരി 22-നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിൻ്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച്  കെട്ടിയിട്ട് മധുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. മധുവിനെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണുയർന്നത്.

സംഭവം വിവാദമായതോടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാൻ സിപിഎം ഏരിയ കമ്മിറ്റി നിർദേശിച്ചു. സിപിഎം അട്ടപ്പാടി ഏരിയ കമ്മിറ്റി സെക്രട്ടറി നേരിട്ടാണ് ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാൻ പ്രാദേശിക നേതൃത്വത്തിന് നിർദേശം നൽകിയത്. ഷംസുദ്ദീനെ മാറ്റി പകരക്കാരനെ നിയമിക്കാനായി മുക്കാലി ബ്രാഞ്ച് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. 

Related posts

Leave a Comment