Connect with us
48 birthday
top banner (1)

Featured

ഏക സിവിൽ കോഡിനു വേണ്ടി വാദിച്ചത് ഇഎംഎസ്: സ്വന്തം ചരിത്രം തള്ളിപ്പറയാതെ സിപിഎം ഇരട്ടത്താപ്പ്

Avatar

Published

on

Advertisement
inner ad

കോഴിക്കോട്: രാജ്യത്ത് ബിജെപി രൂപീകൃതമാകും മുമ്പ് തന്നെ ഏക സിവിൽ കോഡിന് വേണ്ടി ശക്തമായ നിലപാടെടുക്കുകയും വാദിക്കുകയും ചെയ്ത സിപിഎം, ഇപ്പോൾ കാട്ടുന്ന മലക്കം മറിച്ചിൽ ചർച്ചയാവുന്നു.

 കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും സിപിഎം ജനറൽ സെക്രട്ടറിയും താത്വികാചാര്യനുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടാണ് ഏക സിവിൽ കോഡിനു വേണ്ടി വാദിക്കുകയും സംവാദങ്ങൾ സംഘടിപ്പിക്കുകയും ചെയ്തത്. എന്നും അഭിമാനത്തോടെ ഉയർത്തിക്കാട്ടാറുള്ള ഇഎംഎസിന്റെ നിലപാട് തള്ളിപ്പറയാതെയാണ് പാർട്ടി ഇപ്പോൾ, രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യമിട്ട് രംഗത്തിറങ്ങുന്നത്.

Advertisement
inner ad

  1980കളില്‍ ഷാബാനു കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സിവില്‍കോഡ് വിവാദത്തിന് തിരി കൊളുത്തിയത് അന്നത്തെ ജനറൽ സെക്രട്ടറി ഇഎംഎസ് ആയിരുന്നു. ഇഎംഎസിന്റെ നിലപാടിനെ വേദവാക്യമായി കാണുന്ന പാർട്ടി ബുദ്ധിജീവികളും കേരളത്തിലെയും പശ്ചിമബംഗാളിലെയും നേതാക്കളും ഏക സിവിൽ കോഡ് കൊണ്ടുവരണമെന്ന വാദമുയർത്തി. കേരളത്തിൽ എല്ലാ ജില്ലകളിലും ഡിവൈഎഫ്ഐ ഇത് സംബന്ധിച്ച് സെമിനാറുകൾ നടത്തി. ഇന്ത്യയിൽ ശൈശവാവസ്ഥയിൽ കിടന്ന ബിജെപിക്ക് പിടിവള്ളിയായിരുന്നു ഈ വിവാദം. കേരളത്തില്‍ ഇഎംഎസിന്റെ നിലപാട് ഉള്ളവർ ഒരു ചേരിയിലും മുസ്‌ലിം സംഘടനകള്‍ മറുചേരിയിലുമായി രൂക്ഷമായ തർക്കമാണ് അക്കാലത്ത് നടന്നത്. ഇറാൻ പോലെ ഇസ്ലാമിക് റിപ്പബ്ലിക്കായ ഒരു രാജ്യത്തിന്റെ സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ത്യയിൽ ശരീഅത്ത് രീതികൾ എടുത്തു കളഞ്ഞ് ഏക സിവിൽ കോഡ് കൊണ്ടുവരണമെന്ന് ഇഎംഎസ് ആവശ്യപ്പെട്ടു. അടിസ്ഥാന വിശ്വാസ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ വിവാഹം പോലുള്ള കാര്യങ്ങളാണ് ഇഎംഎസ് അന്ന് വിവാദമാക്കിയത്.

 ‘നാലു പെണ്ണുകെട്ടുന്ന ഏര്‍പ്പാട് തെമ്മാടിത്തമാണ്, മുത്തുനബിയല്ല അള്ളാ പറഞ്ഞാലും അത് അനുവദിക്കില്ല’ എന്നായിരുന്നു ഇഎംഎസിന്റെ ഒരു വിവാദ പ്രസംഗം. “ഒന്നും രണ്ടും മൂന്നും കെട്ടും, ഇഎംഎസിന്റെ ഓളേം കെട്ടും” – എന്ന വിധത്തിൽ ഇഎംഎസിനെതിരെ അക്കാലത്ത് പലയിടത്തും മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു. കൃത്യമായ രാഷ്ട്രീയ ആസൂത്രണത്തോടെയാണ് ഇഎംഎസ് ഭൂരിപക്ഷ സമുദായ ഏകീകരണത്തിന് ശ്രമിച്ചത്. ഈ ഏകീകരണം 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തിലെത്താന്‍ സിപിഎമ്മിനെ സഹായിച്ചു. ഇഎംഎസും പാർട്ടിയും സ്വീകരിച്ച നിലപാട് തെറ്റാണെന്ന് പറയാൻ ഒരിക്കൽ പോലും സിപിഎം തയ്യാറായിട്ടില്ല. ഇഎംഎസ് ഉയർത്തിയ വിഷയങ്ങൾ സിപിഎം ഔദ്യോഗിക രേഖയിൽ അതേപടി നിൽക്കുമ്പോഴാണ് ഇപ്പോൾ ഏകീകൃത സിവിൽ കോഡിന്റെ മറവിൽ ന്യൂനപക്ഷ സാമുദായിക ധ്രുവീകരണത്തിനുള്ള സിപിഎം പാഴ്ശ്രമം. ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് മാത്രം അവശേഷിക്കുന്ന സിപിഎമ്മിന് പിടിച്ചുനിൽക്കാനുളള കച്ചിത്തുരുമ്പായ് യുസിസി വിവാദത്തെ മാറ്റാനാകുമോ എന്ന അന്വേഷണത്തിലാണ് പാർട്ടി നേതൃത്വം. എന്നാൽ വിഷയത്തിൽ തങ്ങളുടെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുമെന്ന് സിപിഎം നേതൃത്വം ഭയക്കുന്നുമുണ്ട്.. ഇഎംഎസിനെ തള്ളിപ്പറയാത്ത കാലത്തോളം ഇപ്പോൾ സ്വീകരിക്കുന്ന നിലപാട്, ഏകീകൃത സിവിൽ കോഡിൽ ആശങ്കയുള്ള ജനവിഭാഗം മുഖവിലക്കെടുക്കില്ല എന്ന ചിന്തയും ചില നേതാക്കളിൽ ശക്തമാണ്. 

Advertisement
inner ad

Featured

ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു

Published

on

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ നേതാവാണെന്ന് അറിയിച്ചു കൊണ്ട് കോൺഗ്രസ്‌ പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകി. പതിനെട്ടാമത് ലോക്സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ​ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കെഎസ്‌യുവിന്റെ സമരവീര്യത്തിന് മുൻപിൽ മുട്ടുമടക്കി സർക്കാർ

Published

on

കൊച്ചി: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഒടുവിൽ വിദ്യാർഥികൾക്ക് മുൻപിൽ മുട്ടുമടക്കി സർക്കാർ. വിദ്യാർത്ഥി സംഘടനകളും ആയി കൂടിയ യോഗത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധിക ബാച്ചുകൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ആവർത്തിച്ച് സീറ്റ് പ്രതിസന്ധി ഇല്ലെന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക് ഒടുവിൽ തിരുത്തേണ്ടി വന്നിരിക്കുന്നു. സർക്കാരിന്റെ കണ്ണ് തുറപ്പിച്ചത് കെഎസ്‌യുവിന്റെ സമാനതകളില്ലാത്ത സമര പോരാട്ടങ്ങളാണ്. മലബാറിൽ വേണ്ടത്ര സീറ്റുകൾ ഇല്ലെന്ന വസ്തുത കേരളീയ പൊതുസമൂഹത്തിൽ ആഴത്തിൽ ആളിക്കത്തിക്കുന്നത് കെഎസ്‌യു ആണ്. പിന്നീട് അങ്ങോട്ട് കേരളം കണ്ടത് കെഎസ്‌യുവിന്റെ ഉറച്ച നിലപാടുകളും ക്രിയാത്മക ഇടപെടലുകളും സമര പോരാട്ടങ്ങളും ആയിരുന്നു. മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തും കെഎസ്‌യു സമരവേലിയറ്റങ്ങൾ നടത്തി. മുഴുവൻ ജില്ലകളിലും പ്രതിഷേധം മാർച്ചുകളും സമരപരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി. കെഎസ്‌യുവിന്റെ സമരങ്ങൾക്ക് വലിയ പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ചത്. എണ്ണമറ്റ അവകാശ നേട്ടങ്ങളിൽ കേരള വിദ്യാർത്ഥി യൂണിയൻ ഒരു പൊൻതൂവൽ കൂടിയായി പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയം മാറുകയാണ്.

Continue Reading

Featured

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് അയച്ചു. എഴ് ദിവസത്തിനകം നോട്ടീസ് നല്‍കണം. ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ദിവ്യ ഗുപ്തയാണ് നോട്ടീസ് അയച്ചത്. പ്ലസ് വൺ സീറ്റ് ലഭിക്കാതെ വിദ്യാർത്ഥി

പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതടക്കം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. പലതും സംഘർഷങ്ങളിലേക്ക് വഴിമാറി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Advertisement
inner ad
Continue Reading

Featured