‘ സ്വർണ കടത്ത്, വ്യാജവാറ്റ്, ക്വട്ടേഷൻ, ബലാൽസംഗം, കൊലപാതകം ‘ ; ക്രിമിനലുകൾ ചേക്കേറിയ സിപിഎം

കൊച്ചി : തുടരെത്തുടരെ ഉണ്ടാകുന്ന ക്രിമിനൽ കേസുകൾ സിപിഎമ്മിന് തലവേദനയാകുന്നു. രാമനാട്ടുകരയിൽ അപകടം ഉണ്ടായപ്പോൾ അതിനുപിന്നിലെ സ്വർണക്കടത്ത് ബന്ധങ്ങൾ പുറംലോകം അറിഞ്ഞപ്പോൾ അതിന്റെ വേരുകൾ സിപിഎമ്മിലേക്ക് എത്തിനിൽക്കുന്ന സ്ഥിതിവിശേഷം നാം കണ്ടതാണ്. സംസ്ഥാനത്തെ സെൻട്രൽ ജയിലുകൾ പോലും ഇത്തരം കുറ്റകൃത്യങ്ങളുടെ ആലോചന മുറികളായി മാറിയിരിക്കുന്നു. വിയ്യൂർ സെൻട്രൽ ജയിലിന്റെ നിയന്ത്രണം ടിപി വധക്കേസ് പ്രതിയും പ്രമുഖ സിപിഎം ക്രിമിനലുമായ കൊടിസുനിയ്ക്കാണ്.ലോക്ഡൗൺ കാലത്ത് പുറത്തുവന്ന വ്യാജ വാറ്റുകേസുകളും ലഹരിമാഫിയ ബന്ധങ്ങളും എത്തുന്നതും സിപിഎമ്മിൽ തന്നെയാണ്. ഇതെല്ലാം നടക്കുന്നത് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ തന്നെയാണ്.അതുകൊണ്ട് തന്നെ സിപിഎം നേതൃത്വത്തിന് ഇതിലുള്ള പങ്ക് വ്യക്തമാണ്.

കേരളത്തിലെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഗുണ്ടാ ക്രിമിനൽ സംഘങ്ങൾക്ക് ചൂട്ട് പിടിക്കുകയാണ്. ജനകീയ വിഷയങ്ങൾ ഒന്നും തന്നെ ഏറ്റെടുക്കാത്ത രണ്ടാം പിണറായി സർക്കാർ ക്രിമിനലുകളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നു. നാട്ടിലെ ക്രമസമാധാനം പാലിക്കേണ്ട ആഭ്യന്തരവകുപ്പ് സിപിഎം പോറ്റിവളർത്തിയ ക്രിമിനലുകൾക്ക് സംരക്ഷണം തീർക്കുകയാണ്. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന എല്ലാ ക്രിമിനൽ സംഭവങ്ങൾക്കും പിന്നിൽ സിപിഎം ആണെന്ന വസ്തുത പുറംലോകത്തേക്ക് വരുമ്പോൾ ഇതിന്റെ ഭാഗമാകുന്ന വരെ തള്ളി പറയാൻ പോലും സിപിഎം നേതൃത്വത്തിൽ സാധിക്കുന്നില്ല. ഇന്നലെകളിൽ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ ഈ ക്രിമിനലുകളെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിച്ചത് ഇന്ന് തള്ളി പറയുവാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയിരിക്കുന്നു. ഒട്ടേറെ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണുനീർ രണ്ടാം പിണറായി സർക്കാരിനെയും സിപിഎമ്മിനെയും വേട്ടയാടുമെന്ന കാര്യത്തിൽ സംശയം വേണ്ട.

Related posts

Leave a Comment