Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Alappuzha

സിപിഎം ​​ഗൂണ്ടകൾ സഹോദരങ്ങളെ വീടു കയറി വെട്ടി പരുക്കേല്പിച്ചു

Avatar

Published

on

ചേർത്തല:സിപിഎം ​​ഗൂണ്ടകൾ സഹോദരങ്ങളെ വീടു കയറി വെട്ടി പരുക്കേല്പിച്ചു. തണ്ണീർമുക്കം ​ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലാണ് സംഭവം. ചേന്നോത്ത് മേരിവില്ലയിൽ തോമസ് സി. വർ​ഗീസ്, സഹോദരൻ ജോസഫ് സി. വർ​ഗീസ് എന്നിവർക്കാണു പരുക്കേറ്റത്. ഇവരുടെ വീടിന്റെ ​ഗേറ്റ് ഇളക്കി മാറ്റി ഭൂമി കൈയേറാനുള്ള ശ്രമമാണ് നടന്നതെന്ന് ഇവർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇതു ചെറുക്കാൻ ശ്രമിച്ചപ്പോളാണ് തങ്ങൾ ആക്രമിക്കപ്പെട്ടത്. വൃദ്ധയായ അമ്മയുടെ മുന്നിലായിരുന്നു ആക്രമണം. തോമസിന്റെ കൈയിൽ വടിവാൾ കൊണ്ടു വെട്ടുകയും ജോസഫിന്റെ മുതുകിൽ വലിയ കല്ല് വച്ച് ഇടിക്കുകയും ചെയ്തു. സാരമായി പരുക്കേറ്റ ഇവർ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചേർത്തല പൊലീസ് കേസെടുത്തു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കി

Published

on

ആലപ്പുഴ: സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കി. ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേടാണ് കാരണം. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിംഗ് കൃത്യമായി നടക്കില്ല. വ്യത്യാസം മുപ്പതു ശതമാനംവരെയാകാം. അതില്‍ കൂടിയാല്‍ മസറ്ററിംഗ് അസാധുവാകും. ഇക്കാര്യം പല ഉപഭോക്താക്കള്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.

Advertisement
inner ad

റേഷന്‍കടകളിലെ ഇ-പോസ് യന്ത്രത്തില്‍ വിരലടയാളം നല്‍കിയവര്‍ മസ്റ്ററിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നു കരുതിയാണ് മടങ്ങിയത്. എന്നാല്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയില്‍ മസ്റ്ററിംഗ് അസാധുവാകുകയായിരുന്നു. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 1.56 കോടി പേരുടെ മസ്റ്ററിംഗാണ് ഇതുവരെ നടന്നത്. അതില്‍ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിംഗ് സാധുത പരിശോധിക്കാനുണ്ട്. അതുകൂടി പരിശോധിക്കുമ്പോള്‍ അസാധുവായവരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത.

അതേസമയം, സംസ്ഥാനത്ത് മസ്റ്ററിംഗ് അനുവദിച്ചിട്ടുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. അസാധുവാക്കപ്പെട്ടവരുടെ കാര്യത്തില്‍ അതിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. വിരലടയാളം പൊരുത്തപെടാത്തതിനാല്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയാത്തവരുണ്ട്. ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിംഗ് നടത്താന്‍ സാധ്യതയുണ്ട്. റേഷന്‍ കടകളില്‍ അതിന് സൗകര്യമില്ലാത്തത് വെല്ലുവിളിയാണ്.

Advertisement
inner ad
Continue Reading

Alappuzha

മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ​ക്ക് ക്ലീ​ൻ ചി​റ്റ്; ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി​ക്കെ​തി​രെ യൂ​ത്ത് കോണ്‍​ഗ്ര​സ് കോ​ട​തി​യി​ലേ​ക്ക്

Published

on

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ പോലീസ് കസ്റ്റഡിയിലെടുത്ത യൂ​ത്ത്കോ​ൺ​ഗ്രസ് പ്ര​വ​ർ​ത്ത​ക​രെ ക്രൂരമായി മർദ്ദിച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ​ക്ക് ക്ലീ​ൻ ചി​റ്റ് ന​ല്‍​കി​യ ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ട​തി​യി​ലേ​ക്ക്. കേ​സി​ല്‍ മ​ര്‍​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ കി​ട്ടി​യി​ല്ലെ​ന്ന വി​ചി​ത്ര​മാ​യ കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ക​ള്‍​ക്കു ക്രൈം​ബ്രാ​ഞ്ച് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ​ത്.

ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളോ​ടു മർദ്ദനമേൽക്കുന്നത് സംബന്ധിച്ച ദൃ​ശ്യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടിട്ടു ന​ല്‍​കിയി​ല്ലെ​ന്നും കി​ട്ടി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ മ​ര്‍​ദ​ന​മി​ല്ലെ​ന്നു​മാ​ണു ആ​ല​പ്പു​ഴ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലെ പ്ര​ധാ​ന വാ​ദം. അ​തേ​സ​മ​യം മ​ര്‍​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് മേ​ധാ​വി​ക്കും ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​ക്കും ഇ–​മെ​യി​ലി​ല്‍ ന​ല്‍​കി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ട​തി​യി​ല്‍ ത​ട​സ ഹ​ര്‍​ജി ന​ല്‍​കും. യൂത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ആ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു കൈ​മാ​റി​യ​ത്.

Advertisement
inner ad

മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ളാ യാ​ത്ര​യ്ക്കി​ട​യി​ൽ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ന​വ​കേ​ര​ള സ​ദ​സി​നാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ക്കു​ന്ന ബ​സ് ക​ട​ന്നു​പോ​കു​മ്പോ​ൾ മു​ദ്രാ​വാ​ക്യം വി​ളി​ച്ച യൂ​ത്ത്‌​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അം​ഗ​ര​ക്ഷ​ക​ർ​ചേ​ർ​ന്ന് വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച​ത്.

ബ​സ് ക​ട​ന്നു​പോ​കു​മ്പോ​ൾ പ്ര​തി​ഷേ​ധി​ച്ച പ്ര​വർ​ത്ത​ക​രെ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ കസ്റ്റഡിയിൽ എടുത്തിരുന്നു. എ​ന്നാ​ൽ ബ​സി​നു​പി​ന്നാ​ലെ വാ​ഹ​ന​ത്തി​ലെ​ത്തി​യ അം​ഗ​ര​ക്ഷ​ക​ർ ലാ​ത്തി​കൊ​ണ്ട് പോലീസ് നോക്കിനിൽക്കെ ഇ​വ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ത​ല​യ്ക്ക​ട​ക്കം പ​രി​ക്കേ​റ്റി​ട്ടും കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​രു​ന്നി​ല്ല. പ്ര​വ​ർ​ത്ത​ക​ർ കോ​ട​തി​യെ സ​മീ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് പോ​യി​ല്ല. തു​ട​ർ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ഡി​ജി​പി​ക്കു​മു​ൾ​പ്പെ​ടെ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ട​ത്.

Advertisement
inner ad
Continue Reading

Alappuzha

കെപിഎസ് ടി എ സ്വദേശ് മെഗാ ക്വിസ് ജില്ലാതല മത്സരം സംഘടിപ്പിച്ചു

Published

on

ആലപ്പുഴ: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ സംസ്ഥാന തലംവരെ നടക്കുന്ന സ്വദേശ് മെഗാ കിസ്സിന്റെ ജില്ലാതല മത്സരവും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് എല്‍പിഎസില്‍ വച്ച് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടന്നു.മഹാത്മാഗാന്ധി അനുസ്മരണത്തോടെ ആരംഭിച്ച മത്സരത്തില്‍ സബ്ജില്ലാതലത്തില്‍ നിന്നും വിജയികളായി എത്തിയ 88 കുട്ടികളാണ് മത്സരത്തില്‍ പങ്കാളികളായത്.

എല്‍പി ഭാഗത്തില്‍ ഗാന്ധിജി ,നെഹ്‌റു, സ്വാതന്ത്ര്യസമര ചരിത്രം ,ആനുകാലികം യുപി വിഭാഗത്തില്‍ നാം ചങ്ങല പൊട്ടിച്ച കഥ, സ്വാതന്ത്ര്യ സമര ചരിത്രം, ആനുകാലികം ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ ഇന്ത്യയെ കണ്ടെത്തല്‍,സ്വാതന്ത്ര്യസമരചരിത്രംവും ആധുനിക ഇന്ത്യയും,ഇന്ത്യന്‍ ഭരണഘടന, ആനുകാലികം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കുന്നതാണ്.കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് ബി ബിജു ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം’ വി ശ്രീഹരി അധ്യക്ഷം വഹിച്ച ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ജോണ്‍ ബോസ്‌കോ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

Advertisement
inner ad

റവന്യൂ ജില്ല സെക്രട്ടറി ഇ ആര്‍. ഉദയകുമാര്‍ സ്വാഗതം ആശംസിച്ചു.സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ ഡി അജിമോന്‍, ബിനോയി വര്‍ഗീസ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ആര്‍ ജോഷി,ജോണ്‍ ബ്രിട്ടോ,അലക്‌സ് പി ജെ,നീനു വി ദേവ് ,ടിപി ജോസഫ്,ശ്യാംകുമാര്‍,പ്രശാന്ത്,ജസീന്ത ,സിന്ധുജോഷി , എന്നിവര്‍ പ്രസംഗിച്ചു . കെ പി എസ് ടി എ സംസ്ഥാന ഉപസമിതി കണ്‍വീനറായ രാജീവ് കണ്ടല്ലൂര്‍ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.മത്സരത്തില്‍ ഒന്ന്, രണ്ട് മൂന്ന്

സ്ഥാനങ്ങള്‍ നേടിയവര്‍:

Advertisement
inner ad

എല്‍ പി വിഭാഗം : അര്‍ജുന്‍ പ്രദീപ്,ജി എല്‍ പി എസ് കടക്കരപ്പള്ളി , അഥര്‍വ് ബൈജു ജി യു പി എസ് എണ്ണക്കാട്,ജോയല്‍ ജോണ്‍ ജി യു പി എസ് കണ്ടിയൂര്‍
യുപി വിഭാഗം: അനുപ്രിയ വി എ ജി ജിഎച്ച്എസ്എസ് ചേര്‍ത്തല,മുകില്‍ സാജന്‍ ജിഎംഎച്ച്എസ്എസ് അമ്പലപ്പുഴ,ദേവനന്ദന്‍ എസ് ജെ എസ് ഡി വി ജി യു പി എസ് നീര്‍ക്കുന്നം,

എച്ച് എസ് വിഭാഗം :
അഞ്ജലി വിജയ് സിബിഎം എച്ച് എസ് നൂറനാട്,നവനീത് എസ് ജിബിഎച്ച്എസ്എസ് ഹരിപ്പാട്,കൃതിക അമൃത എച്ച്എസ്എസ് വള്ളിക്കുന്നം .

Advertisement
inner ad

എച്ച്എസ്എസ് വിഭാഗം :
ലക്ഷ്മിപ്രിയ എസ് ജിജിഎച്ച്എസ്എസ് ഹരിപ്പാട്,അനുമോദ് പി എച്ച് എഫ് എച്ച്എസ്എസ് മുട്ടം ,വേദ ലക്ഷ്മി എസ് ജി എം എച്ച്എസ്എസ് അമ്പലപ്പുഴ

Advertisement
inner ad
Continue Reading

Featured