Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Kerala

പാലാ നഗരസഭയില്‍ ചെയര്‍പേഴ്സണെതിരെ സിപിഎം കൗണ്‍സിലറുടെ കൈയ്യേറ്റ ശ്രമം

Avatar

Published

on

പാലാ: ഇടതുമുന്നണി ഭരിക്കുന്ന പാലാ നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ സിപിഎം അംഗമായ ചെയര്‍പേഴ്സണെതിരെ സ്വന്തം പാർട്ടിയിലെ കൗൺസിലറുടെ കൈയ്യേറ്റ ശ്രമം. നഗരസഭ ചെയർപേഴ്സൺ ജോസില്‍ ബിനോയ്ക്കു നേരെയാണ് സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം കയ്യേറ്റത്തിന് ശ്രമിച്ചത്.

പാലാ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അജണ്ട വായിക്കുന്നതിനിടെ ചെയർപേഴ്സണ്നേരെ പാഞ്ഞടുത്ത സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം അദ്ധ്യക്ഷ വേദിയിലേക്ക് ചാടിക്കയറി ചെയര്‍പേഴ്സൻ്റെ കൈയ്യിലുണ്ടായിരുന്ന അജണ്ട പേപ്പറുകള്‍ പിടിച്ചുപറിച്ചെടുത്ത് വലിച്ചു കീറി പെട്ടെന്നുണ്ടായ ആക്രമണത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍ ജോസില്‍ ബിനോയെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതേ കൗണ്‍സിലിന്‍റെ കാലയളവില്‍ തന്നെ ഭരണകക്ഷിയില്‍പെട്ട കേരള കോണ്‍ഗ്രസ് – എം കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്ബിലിനെ ബിനു കൈയ്യേറ്റം ചെയ്യത സംഭവവും ഉണ്ടായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

നഗരസഭാ ഭരണത്തില്‍ അനാവശ്യ ഇടപെടലിന് നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്നതാണ് ബിനുവുമായുള്ള അഭിപ്രായഭിന്നതയ്ക്ക് കാരണമെന്നതാണ് ചെയര്‍പേഴ്സന്‍റെ പ്രതികരണം. നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ പരിധിവിട്ട നടപടികള്‍ക്ക് ചെയര്‍പേഴ്സന്‍റെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും അവരതിന് വഴങ്ങിയില്ലെന്നും ആരോപണമുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Cinema

‘മഞ്ഞുമ്മല്‍ ബോയ്സ്’ നിർമാതാക്കൾക്ക് വക്കീൽ നോട്ടിസ് അയച്ച് ഇളയരാജ

Published

on

‘മലയാളത്തിലെ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബോക്‌സ് ഓഫീസ് സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കൾക്കു നേരെ പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജയുടെ വക്കീൽ നോട്ടിസ്. ചിത്രത്തിൽ ഉപയോഗിച്ച ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നും ഇളയരാജ നിയമനടപടിക്ക് കാരണമായി പറയുന്നു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നതുമാണ് ഇളയരാജയുടെ ആവശ്യം. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടിസില്‍ അറിയിച്ചു. സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസ് ആണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിർമിച്ചത്. 1991–ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍’. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളിലും ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. പകർപ്പവകാശത്തെ സംബന്ധിച്ചുള്ള മറ്റൊരു കേസിൽ‌ ഇളയരാജയ്ക്ക് കഴിഞ്ഞ ദിവസമാണ് തമിഴ്നാട് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടത്. ഒരു പാട്ട് അത് ആലപിച്ച വ്യക്തിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അതിന്മേൽ അധികാരമുണ്ടെന്നുമായിരുന്നു കോടതി വിധി.

Continue Reading

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ​പവന് 800 രൂപ കുറഞ്ഞു

Published

on

കൊച്ചി: സ്വർണ്ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയും, പവന് 800 രൂപ കുറഞ്ഞ് 53840 രൂപയിലുമത്തി. 18 കാരറ്റിന്റെ സ്വർണം 90 രൂപ കുറഞ്ഞ് 5600 രൂപയിൽ എത്തി. 24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ലാണ്. വെള്ളി വില 97 രൂപയായി.32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോൾ
30.50 ആണ്.

പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രിൽ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തൽക്കാലമുള്ള നിലപാട് തുടരുമെന്ന് ഫെഡ് റിസർവ് മിനിറ്റ്സ് സൂചിപ്പിച്ചു. എഫ്ഒഎംസി മീറ്റിംഗ് മിനിറ്റുകളുടെ പ്രഖ്യാപനത്തിന് ശേഷം ഡോളർ സൂചിക ഉയർന്നതും സ്വർണ വില കുറയാൻ കാരണമായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Death

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

കോന്നി: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 ന് പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടക വീട്ടിലാണ് സംഭവം. ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ആശിഷും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ‍ കാണുന്നത്. പൊലീസ് എത്തി മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Continue Reading

Featured