സി.പി.എം സഹകരണ സൊസൈറ്റി ചിട്ടി തട്ടിപ്പ്​ ; സെക്രട്ടറിക്കെതിരെ നടപടി

പേ​രാ​വൂ​ർ: സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ ഹൗ​സ് ബി​ൽ​ഡി​ങ് സൊ​സൈ​റ്റി​യി​ലെ ചി​ട്ടി ത​ട്ടി​പ്പി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ സെ​ക്ര​ട്ട​റി പി.​വി. ഹ​രി​ദാ​സി​നെ സ​ഹ​ക​ര​ണ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്​​തു. സൊ​സൈ​റ്റി​യി​ലെ സീ​നി​യ​ർ ജീ​വ​ന​ക്കാ​ര​ന് സെ​ക്ര​ട്ട​റി​യു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യ​താ​യും അ​സി. ര​ജി​സ്ട്രാ​ർ പ്ര​ദോ​ഷ്കു​മാ​ർ അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​ക​ളി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്താ​ൻ അ​സി. ര​ജി​സ്ട്രാ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച ന​ട​ന്ന അ​ടി​യ​ന്ത​ര ഭ​ര​ണ​സ​മി​തി യോ​ഗം ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു.

സെ​ക്ര​ട്ട​റി രാ​ത്രി​യി​ൽ ഫ​യ​ലു​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്കേ​ണ്ടെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. അ​തേ​സ​മ​യം, സൊ​സൈ​റ്റി​ക്ക് ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് ല​ഭി​ക്കാ​നു​ള്ള വാ​യ്​​പ കു​ടി​ശ്ശി​ക ഉ​ട​ൻ പി​രി​ച്ചെ​ടു​ത്ത് ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഒ​രു ല​ക്ഷം രൂ​പ വീ​തം മു​ന്നൂ​റി​ല​ധി​കം പേ​ർ​ക്ക് ചി​ട്ടി വ​ട്ട​മെ​ത്തി​യി​ട്ടും ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. മൂ​ന്നു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വെ​ട്ടി​പ്പ് ന​ട​ന്ന​താ​യു​ള്ള പ​രാ​തി​യി​ൽ നി​ക്ഷേ​പ​ക​ർ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment