Connect with us
,KIJU

Education

എയ്ഡഡ് സ്‌കൂളിനെ സർക്കാർ സ്‌കൂളായും മികവിനെ ഭരണനേട്ടമായും പ്രചരിപ്പിക്കുന്നു

Avatar

Published

on

  • ‘അതിന്റാള് ഞമ്മളാണ്’!: എട്ടുകാലി മമ്മൂഞ്ഞിനെ നാണിപ്പിച്ച് സിപിഎം സൈബർ പോരാളികൾ

കോഴിക്കോട്: ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുൾക്കൊണ്ട് സ്ഥാപിച്ച എയ്ഡഡ് സ്‌കൂളിനെ സർക്കാർ സ്‌കൂളായും മികവിനെ പിണറായി സർക്കാറിന്റെ ഭരണനേട്ടമായും പ്രചരിപ്പിച്ച് സിപിഎം സൈബർകമ്മികൾ. എയിഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം കിഫ്ബി ഫണ്ടുകൊണ്ട് നിർമ്മിച്ചതാണെന്ന വ്യാജ പ്രചാരണമാണ് സിപിഎമ്മിനെ അപഹാസ്യരാക്കുന്നത്. ‘ചീഫ് മിനിസ്റ്റർ കേരള’ എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലും പോരാളി ഷാജി ഒഫീഷ്യൽ എന്ന പേജിലും ഉൾപ്പെടെ നിരവധി പോസ്റ്റുകളാണ് ഇതുസംബന്ധിച്ച് വ്യാപകമായ് പ്രചരിക്കുന്നത്.
സ്‌കൂളിന്റെ 75ാം വാർഷികാഘോഷവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞ ദിവസം നടന്നിരുന്നു. മൂന്ന് നിലകളിലായി സ്മാർട്ട് ക്ലാസ് മുറികളും ലിഫ്റ്റ് സൗകര്യവുമുള്ള മനോഹരമായ കെട്ടിടമാണ് മാനേജ്‌മെന്റ് പണികഴിപ്പിച്ചത്. കെട്ടിടോദ്ഘാടനത്തിന്റെ ഭാഗമായി സ്‌കൂൾ മാനേജ്‌മെന്റും പിടിഎയും ഈ കെട്ടിടത്തെ കുറിച്ച് വിഡിയോയും തയ്യാറാക്കിയിരുന്നു. എന്നാൽ ഈ വിഡിയോയും ചിത്രങ്ങളും ഉപയോഗിച്ച് പിണറായി സർക്കാരിന്റെ ഭരണനേട്ടമാണിതെന്ന് സിപിഎം സൈബർ പോരാളികൾ ആഘോഷിക്കുകയാണ്.
‘ഇതൊരു സർക്കാർ സ്‌കൂൾ, ഇതൊക്കെയാണ് ഇടത് ബദൽ, കേരളം വളരുകയാണ്, നവകേരളം സൃഷ്ടിയാണ്, അഭിമാനമാണ് കേരളം’ എന്ന അടിക്കുറിപ്പോടെയാണ് സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണം. ‘സ്വകാര്യ മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിയോ ഹോട്ടൽ കെട്ടിട സമുച്ചയമോ അല്ല, കമ്യൂണിസ്റ്റ് കേരളത്തിലെ സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സർക്കാർ സ്‌കൂളാണ്’ എന്നും പോസ്റ്റുകളിൽ പ്രചരിപ്പിക്കുന്നുണ്ട്.
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് പേരാമ്പ്ര ഹൈസ്‌കൂൾ നിലവിൽ വന്നത്. സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായി പരേതനായ കെ.ടി കുഞ്ഞിരാമൻ നായരുടെ നേതൃത്വത്തിൽ പ്രദേശത്തെ കോൺഗ്രസ് നേതാക്കളുടെയും പൗരപ്രമുഖരുടെയും സഹായത്തോടെയാണ് സ്‌കൂൾ സ്ഥാപിച്ചത്. സ്ഥാപകരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന ട്രസ്റ്റിനാണ് സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജ്‌മെന്റ് ചുമതല.
മുൻ ആരോഗ്യ മന്ത്രിയും കെപിസിസി ആക്ടിങ് പ്രസിഡന്റുമായിരുന്ന ഡോ. കെ.ജി അടിയോടിയുടെ മകൻ കെ. രവീന്ദ്രൻ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റും കോൺഗ്രസ് പ്രവർത്തകനായ എം. അജയകുമാർ സെക്രട്ടറിയുമാണ്. കെട്ടിടം ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി മനോഹരമായ കെട്ടിടം നിർമ്മിച്ച മാനേജ്‌മെന്റിനെ അഭിനന്ദിച്ചിരുന്നു. ഇതെല്ലാം നിലനിൽക്കെയാണ് സൈബർ ഇടത്തിൽ സിപിഎം അണികൾ വ്യാജ പ്രചരണവുമായ് അരങ്ങു തകർക്കുന്നത്. നേരത്തെ മലബാർ ഗോൾഡ് ഗ്രൂപ്പ് നിർമ്മിച്ച സ്വകാര്യ മലയോര റോഡ് ഉൾപ്പെടെ സർക്കാറിന്റെ നേട്ടമായ് അവതരിപ്പിച്ച് സിപിഎം സൈബർ അണികൾ പരിഹാസ്യരായിരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Education

ദേശീയ വിദ്യാഭ്യാസ നയം 2020 – എ. ഐ. പി. സി പാനൽ ചർച്ച നടത്തി

Published

on

കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്സ് (എ. ഐ. പി. സി) കേരളയുടെ ആഭിമുഖ്യത്തിൽ “ദേശീയ വിദ്യാഭ്യാസ നയം 2020” ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ എറണാകുളം ഐ. എം. എ ഹാളിൽ വച്ച് പാനൽ ചർച്ച സംഘടിപ്പിച്ചു. എറണാകുളം എം. പി. ശ്രീ. ഹൈബി ഈഡൻ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ എ. ഐ. പി. സി. കേരള പ്രസിഡൻ്റ് ഡോ. എസ്. എസ്. ലാൽ അധ്യക്ഷത വഹിച്ചു. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എം. സി. ദിലീപ് കുമാർ മോഡറേറ്ററായ ചർച്ചയിൽ എം. ഇ. എസ്. മാറമ്പിളളി കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജെയ്സൺ മുളേരിക്കൽ സി. എം. ഐ, കെ. ഇ. കോളേജ് മാന്നാനം പൊളിറ്റിക്കൽ സയൻസ് അസി. പ്രൊഫ. ഡോ. വിനു ജെ. ജോർജ് എന്നിവർ എൻ. ഇ. പി 2020 ൻ്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

Advertisement
inner ad

“അംഗനവാടി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 നെ സംബന്ധിച്ചും അതിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാൻ സാധിക്കും എന്നതിനെ സംബന്ധിച്ചും അവ്യക്തത തുടരുകയാണ് . നയം ഫലപ്രദമായി നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി ബന്ധപ്പെട്ടവരെ കൂടി ഉൾപ്പെടുത്തി ചർച്ചകൾ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.” ചർച്ചയുടെ മോഡറേറ്റർ പ്രൊഫ. എം. സി. ദിലീപ് കുമാർ ചർച്ചയുടെ ആമുഖത്തിൽ അഭിപ്രായപ്പെട്ടു.

ഡോ. അജിംസ് പി. മുഹമ്മദിൻ്റെ അഭിപ്രായത്തിൽ “ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഒരു പ്രധാന ലക്ഷ്യം ഗ്രോസ്സ് എൻറോൾമെന്റ് നിരക്ക് 2035 ആകുമ്പോഴേക്കും 50 ശതമാനമായി ഉയർത്തുക എന്നതാണ്.

Advertisement
inner ad
Continue Reading

Education

അസാപ് കുന്നന്താനം സെന്ററിൽ പുതിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍ ബാച്ചിലേക്ക് അപേക്ഷിക്കാം

Published

on

തിരുവല്ല: അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ച് നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള നിലവില്‍ കേരളത്തില്‍ ലഭ്യമായ കോഴ്സാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (NCVET) യുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍സ് ഫ്രെയിംവര്‍ക് (NSQF) അംഗീകാരമുള്ള ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും ഇംഗ്ലീഷ് / സോഫറ്റ് സ്‌കില്‍ പരിശീലകരാകാന്‍ കഴിയും. ഏതെങ്കിലും ബിരുദവും അടിസ്ഥാന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവുമാണ് യോഗ്യത. 30 പേര്‍ക്കാണ് പ്രവേശനം. ഫീസ്: 12500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9656043142,7994497989

Continue Reading

Education

അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ പുതിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Published

on

തിരുവല്ല: അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ച് നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

Advertisement
inner ad

കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള നിലവില്‍ കേരളത്തില്‍ ലഭ്യമായ കോഴ്സാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (NCVET) യുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍സ് ഫ്രെയിംവര്‍ക് (NSQF) അംഗീകാരമുള്ള ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും ഇംഗ്ലീഷ് / സോഫറ്റ് സ്‌കില്‍ പരിശീലകരാകാന്‍ കഴിയും. ഏതെങ്കിലും ബിരുദവും അടിസ്ഥാന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവുമാണ് യോഗ്യത. 30 പേര്‍ക്കാണ് പ്രവേശനം. ഫീസ്: 12500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9656043142,7994497989

Advertisement
inner ad
Continue Reading

Featured