Kerala
ഭീഷണിപ്പെടുത്തി നിശബ്ദമാക്കാമെന്നത് വ്യാമോഹം: കെ.സുധാകരൻ എംപി
തിരുവനന്തപുരം: ഭീഷണിപ്പെടുത്തിയും ആരോപണങ്ങൾ ഉന്നയിച്ചും കേസെടുത്തും കോൺഗ്രസിനെ നിശബ്ദമാക്കാമെന്ന് കരുതിയെങ്കിലത് വ്യാമോഹമാണെന്നും പിണറായി സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹഭരണത്തിനും എതിരായ കോൺഗ്രസിന്റെ പോരാട്ടം തുടരുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
മാത്യു കുഴൽനാടനെതിരെ സിപിഎം ഉന്നയിച്ച ആരോപണത്തിൽ കോൺഗ്രസിന് ഭയമില്ല. ഏത് അന്വേഷണത്തേയും നേരിടാൻ കോൺഗ്രസ് തയ്യാറാണ്. മടിയിൽ കനമില്ലെന്ന മുഖ്യമന്ത്രിയുടെ വാചക കസർത്ത് പോലെ വെറും വാക്കല്ല കോൺഗ്രസിന്റേത്. മാത്യു കുഴൽ നാടനെതിരായ ആരോപണത്തെ കോൺഗ്രസ് രാഷ്ട്രീയമായി നേരിടും. അധികാരം പൊതുസമ്പത്ത് കൊള്ളയടിക്കാൻ മാത്രം വിനിയോഗിക്കുന്ന സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശൈലിയല്ല കോൺഗ്രസിന്.
മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ സ്വജനപക്ഷ നിലപാടുകളെയും നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി തുറന്ന് കാട്ടിയ വ്യക്തിയാണ് മാത്യു. നിയമസഭയിൽ ചാട്ടുളിപോലുള്ള ചോദ്യങ്ങൾക്ക് മുന്നിൽ പതറിപ്പോയ മുഖ്യമന്ത്രി മാത്യുവിനെതിരെ ആക്രോശിച്ചത് നാം കണ്ടതാണ്. പ്രതികാരബുദ്ധിയാണ് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും നയിക്കുന്നത്. അതിന്റെ ഭാഗമാണ് കോൺഗ്രസ് നേതാക്കൾക്കെതിരെയും യുഡിഎഫ് ജനപ്രതിനിധികൾക്കും എതിരെ സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങൾ. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലെ നഗ്നമായ സത്യങ്ങൾ ഭയരഹിതനായി ഉറക്കെ വിളിച്ച് പറഞ്ഞതിന്റെ പേരിൽ മാത്യു കുഴൽ നാടനെ വേട്ടയാടാമെന്ന് സിപിഎം കരുതണ്ട. സിപിഎം ഉന്നയിച്ച ആരോപണങ്ങൾക്ക് മാധ്യമങ്ങളെ നേരിൽ കണ്ട് മാത്യു കുഴൽ നാടൻ മറുപടി പറഞ്ഞിട്ടുണ്ട്. ഇതേ രീതിയിൽ മറുപടി പറയാൻ മുഖ്യമന്ത്രിയോ കുടുംബമോ തയ്യാറാകുമോ?.മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരെ തുടർച്ചയായി ഉയരുന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള സിപിഎം തന്ത്രത്തിന്റെ ഭാഗമാണ് കോൺഗ്രസ് നേതാക്കൾക്കെതിരായ ആരോപണങ്ങൾ.
രാഷ്ട്രീയ പ്രതിയോഗികളെ അരിഞ്ഞ വീഴ്ത്താൻ എന്ത് ഹീനമാർഗവും സ്വീകരിക്കുക സിപിഎമ്മിന്റെ ശൈലിയും പാരമ്പര്യവുമാണ്. യൂത്ത് കോൺഗ്രസിന്റെ ചുണകുട്ടികളായിരുന്ന ഷുഹൈബിനെയും ശരത്‌ലാലിനെയും കൃപേഷിനേയും പാർട്ടി വിട്ടതിന്റെ പേരിൽ ടി.പി.ചന്ദ്രശേഖരനെയും മൃഗീയമായി വെട്ടി കൊലപ്പെടുത്തിയവരാണ് സിപിഎമ്മുകാർ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ ക്രൂശിച്ചതും വ്യക്തിഹത്യ നടത്തിയതും ആക്രമിച്ചതും ചെയ്തതും കേരളം മറന്നിട്ടില്ല.
തന്റേടവും ആർജ്ജവും ധാർമിക മൂല്യവും ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സിപിഎം നേതാക്കൾക്കും എതിരെ ഉയർന്ന ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം. കുടുംബത്തിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ അഗ്നിശുദ്ധി വരുത്തേണ്ട ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. അതല്ലാതെ ന്യായീകരണത്തൊഴിലാളികളെ വച്ച് കവചം തീർക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണെന്നും സുധാകരൻ പറഞ്ഞു.
Kerala
മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

പമ്പ: മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിനാണ് നട തുറന്നത്. ഫ്ലൈ ഓവർ കയറാതെ നേരിട്ട് കൊടിമര ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തിയുള്ള ദർശനത്തിന്റെ ട്രയലും ആരംഭിച്ചു.
മീനമാസ പൂജകൾ പൂർത്തിയാക്കി മാർച്ച് 19 ന് രാത്രി 10ന് നട അടയ്ക്കും.
Ernakulam
എസ്എഫ്ഐ അധോലോക കേന്ദ്രങ്ങളാക്കിയ കോളജ് ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്താല്‍ ലഹരി ഒഴുക്ക് തടയാനാകു; രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ

പാലക്കാട് : കളമശ്ശേരി സർക്കാർ പോളിടെക്നിക്കിലെ എസ്എഫ്ഐ നേതാക്കളിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറയണം എങ്ങനെ എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടി എന്നത് രാഹുല്‍ ചോദിച്ചു. എസ്.എഫ്.ഐ അധോലോക കേന്ദ്രങ്ങളാക്കിയ കോളജ് ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്താല്‍ ലഹരി ഒഴുക്ക് തടയാനാകുമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കളമശേരി പോളി ടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. ചെറിയ പാക്കറ്റില്‍ ആക്കി വില്ക്കാന്‍ വേണ്ടിയുള്ള പദ്ധതി ആയിരുന്നു. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ ഈ സംരംഭത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി സംഘടന നേതാക്കന്മാര്‍ തന്നെയാണ് ഉള്ളത്.
രണ്ടു കിലോ കഞ്ചാവ് പിടി കൂടിയിട്ടും, അത് വാണിജ്യ ആവശ്യത്തിന് ആയിട്ടും SFI നേതാവും യൂണിയന്‍ ഭാരവാഹി ആയിട്ടും രണ്ടു പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ അപ്പോള്‍ തന്നെ വിട്ടു. ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറയണം എങ്ങനെ SFI നേതാക്കള്‍ക്ക് ജാമ്യം കിട്ടിയെന്ന്.
SFI എന്ന അധോലോക സംഘം ക്യാമ്ബസുകളില്‍ അക്രമവും അരാജകത്വവും കാട്ടുന്നതിന് ഒപ്പം തന്നെ ലഹരി വ്യാപാരം കൂടി നടത്തുകയാണ്. കോളേജ് ഹോസ്റ്റലുകളില്‍ SFI പരിപാലിച്ചു പോരുന്ന ഇടി മുറികള്‍ക്കൊപ്പം ഈ ലഹരി മുറികളും നാടിനു ആപത്താവുകയാണ്. SFI അധോലോക കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്ന കോളേജ് ഹോസ്റ്റലുകള്‍ ഉടന്‍ തന്നെ റെയ്ഡ് ചെയ്താല്‍ കേരളത്തിലെ ലഹരി ഒഴുക്കിനെ തടയാനാകും.
Ernakulam
പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി; പൊലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

കൊച്ചി: എറണാകുളം വരാപ്പുഴയില്‍ പാസ്പോർട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ പിടിയില്‍.
വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എല്‍ദോ പോള്‍ ആണ് വിജിലൻസിന്‍റെ പിടിയിലായത്. ഉച്ചയോടെ ചെട്ടിഭാഗം ഭാഗത്ത് വച്ച് വരാപ്പുഴ സ്വദേശിയില്‍ നിന്ന് പണം കൈപ്പറ്റുന്നതിനിടെയാണ് എല്‍ദോ പോള്‍ പിടിയിലായത്. നേരത്തെ വഴിവിട്ട ഇടപാടുകളെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് എല്‍ദോ പോളെന്ന് വിജിലൻസ് വ്യക്തമാക്കി.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login