കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സി.പി.എം കാരുടെ അഴിഞ്ഞാട്ടം

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ സി.​പി.​എം കാരുടെ പൊ​തു​യോ​ഗം. സ​മ്പൂ​ർണ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച ഞാ​യ​റാ​ഴ്ച​യാ​ണ്​ സം​സ്ഥാ​ന നേ​താ​ക്ക​ള​ട​ക്കം നൂ​റി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്ത്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നെ​ത്തി​യ​വ​രെ സ്വീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി.
സെ​ക്രട്ട​റി​യേ​റ്റ്​ അം​ഗം കെ.​ജെ. തോ​മ​സ്, ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി അ​ഡ്വ. അ​ന​ന്ദ​ഗോ​പ​ൻ എ​ന്നി​വ​ര​ട​ക്കം പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം കു​റ്റൂ​രി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​നു​ണ്ടാ​യി​രു​ന്നു. തി​രു​വ​ല്ല​യി​ൽ ക​ഴി​ഞ്ഞ​മാ​സം മ​തി​ൽ ത​ക​ർത്ത് വ​യോ​ധി​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽപ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​ജി. സ​ഞ്ചു​വും നേ​താ​ക്ക​ൾക്കൊ​പ്പം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

കേ​സി​ൽ ഏ​ഴാം പ്ര​തി​യാ​യ സ​ഞ്ജു​വി​നെ പൊ​ലീ​സ്​ ഇ​തു​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടി​ല്ല. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു​ള്ള പ​രി​പാ​ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും രം​ഗ​ത്തു​വ​ന്നു. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​മേ​റ്റെ​ടു​ത്ത ച​ട​ങ്ങി​ൽ ആ​ളു​ക​ളു​ടെ എ​ണ്ണം കൂ​ടി​യെ​ന്ന് പ​റ​ഞ്ഞ്​ നൂ​റോ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത പൊ​ലീ​സ് ഇ​തി​നെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment