കായംകുളം : തകർന്ന റോഡ് അറ്റകുറ്റ പണികൾ നടത്താത്തതിൽ വ്യത്യസ്ത പ്രതിഷേധവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി.
കായംകുളം മണ്ഡലത്തിലെ കണ്ണമ്പള്ളി എ ബ്രാഞ്ച് സെക്രട്ടറിയും വഴിയോര മത്സ്യ കച്ചവടക്കാരനുമായ നിഷാദ് ആണ് റോഡിലെ കുഴികൾ സ്വന്തം ചിലവിൽ സിമന്റും മണലും നിറച്ച് അടച്ചത്.സ്വന്തം പാർട്ടിയുടെ വകുപ്പിനെതിരെ പ്രതിഷേധം അറിയിച്ചാതായാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച നടക്കുന്നത്.,l
മുൻപ് വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോൾ പാർട്ടി നേതൃത്വത്തിന് എതിരെ പ്രകടനം നടത്തിയതിന് നടപടി നേരിട്ടയാളാണ് നിഷാദേന്ന് പറയപ്പെടുന്നു.നിഷാദിന്റെ വേറിട്ട പ്രതിഷേധത്തിന് എതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതൃത്വത്തിന് പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പ്രതിഷേധം ; സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ
