സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു, സഹോദര മകൻ കസ്റ്റഡിയിൽ

ആലപ്പുഴ: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു, സഹോദരന്റെ മകൻ കസ്റ്റഡിയിൽ. ആലപ്പുഴ സനാതനപുരം സി ബ്രാഞ്ച് സെക്രട്ടറി സുരേഷിനാണ് വെട്ടേറ്റത്. സുരേഷിന്റെ സഹോദരൻ സതീഷിന്റെ മകൻ മനുവിനെ സംഭവത്തിൽ പൊലീ സ്കസ്റ്റഡിയിലെടുത്തു.
65കാരനായ സുരേഷിന്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മനു. ആക്രമണം വ്യക്തി വൈരാഗ്യത്തെ തുടർന്നെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

Related posts

Leave a Comment