Connect with us
fed final

Kannur

സിപിഐയുടെ എംഎൽഎ യെ ആക്രമിച്ച കേസിലും സിപിഎം ബിജെപി പക്ഷത്ത്

Avatar

Published

on

കൊല്ലം: സിപിഎം ബിജെപിക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. മുതിർന്ന നേതാവ് ഇ.ചന്ദ്രശേഖരൻ എംഎൽഎയെ ബിജെപി പ്രവർത്തകർ കൈയ്യേറ്റം ചെയ്ത കേസിൽ സാക്ഷികളായിരുന്ന സിപിഎം പ്രവർത്തകർ കൂറുമാറി. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ശേഷം സിപിഐ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ കാഞ്ഞങ്ങാട് മാവുങ്കാലിൽ വച്ച് സംഘർഷമുണ്ടായി. ജാഥയ്ക്കു നേരേ ബിജെപി പ്രവർത്തകർ ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഇ. ചന്ദ്രശേഖരൻ എംഎൽഎയുടെ ഇടത് കൈയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ ഈ കൈയ്യുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാരിൽ റവന്യൂ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഈ കേസ് വിചാരണയ്ക്കെത്തിയപ്പോഴാണ് സിപിഎം സാക്ഷികൾ കൂറുമാറിയത്.

അന്നു ചന്ദ്രശേഖരനൊപ്പം ആക്രമിക്കപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗവും കിനാനൂർ – കരിന്തളം പഞ്ചായത്ത് പ്രസിഡൻ്ററുമായിരുന്ന ടി.കെ രവി അടക്കമുള്ള സാക്ഷികളാണ് കേസിൻ്റെ വിചാരണയ്ക്കിടെ മൊഴി മാറ്റിയത്. സിപിഎമ്മിന്റെ ഈ നെറികേടിനെതിരേ ശക്തമായ വിമർശനവുമായി സിപിഐ നേതാക്കളും രം​ഗത്തെത്തി. എൽഡിഎഫിലെ നേതാവ് ആക്രമിക്കപ്പെട്ട കേസിൽ സത്യസന്ധമായി കോടതിയിൽ മൊഴി കൊടുക്കുന്നതിന് പകരം ബിജെപി – ആർഎസ്എസ് പ്രവർത്തകരെ രക്ഷിച്ച സിപിഎം നിലപാട് പരിഹാസ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

Advertisement
inner ad

പ്രകാശ് ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് –

2016 ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരൻ കയ്യിൽ ബാൻഡേജ്ഇട്ട് ബഹു.ഗവർണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ.ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും.നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബി.ജെ.പി.,ആർ.എസ്.എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സി.പി.എം നേതാവിനും പരുക്ക് പറ്റിയിരുന്നു. പോലീസ് കേസെടുത്തു.ചാർജ്ജ് കൊടുത്തു. ആക്രമണം നടത്തിയ 12 ബി.ജെ.പി – ആർ.എസ്.എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉൾപ്പടെയുള്ള എല്ലാ സി.പി.എം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്,കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്.

Advertisement
inner ad

സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആർ.എസ്.എസ്,ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി.പി.എം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്…പരിഹാസൃമാണ്. സി.പി.എം. സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് ഞാൻ കരുതുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച, സിപിഎം ലോക്കൽ കമ്മിറ്റി അംഗം മരിച്ച നിലയിൽ

Published

on

കണ്ണൂർ : സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം മരിച്ച നിലയിൽ. സിപിഎം കൂത്തുപറമ്പ് സൗത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗം എം മുരളീധരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് ഇയാളെ കഴിഞ്ഞ ദിവസം സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. സംഭവത്തിൽ പോലീസും കേസ് എടുത്തിരുന്നു. ഇയാളെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരാളെ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

Featured

കണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെ പോലീസ് നരനായാട്ട്; സജീവ് ജോസഫ് എംഎല്‍എയെയും വനിതാ പ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്തു

Published

on

കണ്ണൂര്‍: രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്ന മോദി സര്‍ക്കാരിനെതിരെ കണ്ണൂരില്‍ കോണ്‍ഗ്രസ് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചിനു നേരെ പോലീസ് നരനായാട്ട്.ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ജോര്‍ജ്. വനിതാ പ്രവര്‍ത്തകരുള്‍പ്പടെ ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സക്ക് വിധേയമാക്കി. ജില്ലാ കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പോസ്റ്റാഫീസിന് മുന്നില്‍ പോലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞിരുന്നു. മാര്‍ച്ച് മുന്‍ ഡിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പോലീസ് ഉയര്‍ത്തിയ ബാരിക്കേഡ് നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ജല പീരങ്കി പ്രയോഗിക്കുകയും ഇതിനിടെ ചില പോലീസുകാര്‍ പ്രവര്‍ത്തകരുമായി വാക്ക് തര്‍ക്കമുണ്ടാക്കുകയും ബോധ പൂര്‍വ്വം പ്രകോപനമുണ്ടാക്കി പ്രവര്‍ത്തകര്‍ക്ക് നേരെ തിരിയുകയായിരുന്നു.

സമര മുഖത്ത് നിന്നും ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ പ്രവര്‍ത്തരെ നീക്കം ചെയ്യുന്നതിനെ ചോദ്യം ചെയ്തതോടെ പോലീസ് ലാത്തി വീശുകയും കയ്യില്‍ കിട്ടിയവരെ നാലും അഞ്ചും പോലീസുകാര്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പോലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. സമരക്കാരെ പോലീസ് ക്രൂരമായി മർദ്ദിക്കുന്നത് കണ്ട ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഇടപ്പെട്ടപ്പോള്‍ മാര്‍ട്ടിന്‍ ജോര്‍ജിനെയും പോലീസ് ലാത്തി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസിനെയും പോലീസ് വെറുതെ വിട്ടില്ല. പോലീസ് പിടിച്ച വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പെടെ വലിച്ചിഴക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ബലം പ്രയോഗിച്ചു കൊണ്ടു പോകുന്നത് തടയാനെത്തിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു. പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നത് കണ്ട സജീവ് ജോസഫ് എം എല്‍എ പ്രവർത്തകരെ വിട്ടയക്കാന്‍ നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും പോലീസ് അതൊന്നും വകവെക്കാതെ എം എല്‍എയെ കയ്യേറ്റം ചെയ്യുകയും പിടിച്ച് വലിച്ച് നീക്കം ചെയ്യുകയും ചെയ്തു. എം എല്‍എയാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞിട്ടും പോലീസ് വകവെക്കാതെ കയ്യേറ്റം ചെയ്യുകയായിരുന്നു.

ഇതിനിടെ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ സമര വേദിക്ക് സമീപം വെച്ച് പുരുഷ പോലീസുകാര്‍ തടയുകയും അവരുടെ മേല്‍ വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തു. ഇത് കണ്ട് മറ്റ് വനിതാ പ്രവര്‍ത്തകര്‍ മേല്‍വസ്ത്രത്തിന് പകരം തങ്ങളുടെ ശരീരം മറയാക്കിയപ്പോള്‍ അവരെയും പോലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചു. ഇതറിഞ്ഞ് കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ രാഗേഷ് അവരെ ഞങ്ങള്‍ സ്റ്റേഷനിലെത്തിക്കാമെന്ന് പറഞ്ഞപ്പോള്‍ അതൊന്നും വകവെക്കാതെ വലിച്ചിഴക്കുകയായിരുന്നു ചെയ്തത്. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പോരാട്ടക്കാരെ പിണറായിയുടെ പോലീസ് ക്രൂരമായാണ് അക്രമിച്ചത്.പോലീസ് നായാട്ടിനെതിരെ സമരക്കാര്‍ ടയര്‍ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധ സമരത്തിന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, സജീവ് ജോസഫ് എം എല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, കെ സി മുഹമ്മദ് ഫൈസല്‍, അഡ്വ., സി ടി സജിത്ത്, കെപിസിസി ഭാരവാഹികള്‍ ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement
inner ad
Continue Reading

Kannur

ഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും രണ്ടുപേര്‍ക്ക് രണ്ടുവര്‍ഷവും തടവ്

Published

on

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ചെന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേര്‍ക്കു കോടതി തടവുശിക്ഷ വിധിച്ചു.സിപിഎം മുന്‍ കൗണ്‍സിലറും പാര്‍ട്ടി വിട്ടയാളുമായ സിഒടി നസീര്‍, ദീപക് ചാലാട് ബിജു പറമ്പത്ത് എന്നിവരെയാണ് കണ്ണൂര്‍ സബ് കോടതി കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ ദീപകിന് മൂന്ന് വര്‍ഷം തടവും 25000 രൂപ പിഴയും, സിഒടി നസീര്‍, ബിജു പറമ്പത്ത് എന്നിവര്‍ക്ക് രണ്ട് വര്‍ഷം തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കേസില്‍ 88ാം പ്രതിയാണ് സിഒടി നസീര്‍, ദീപക് 18ാം പ്രതിയും ബിജു പറമ്പത്ത് 99ാം പ്രതിയുമാണ്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ് കോടതി വിധി പ്രസ്താവിച്ചത്. 2013 ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരില്‍ വച്ച് കാറിന് നേരെയുണ്ടായ കല്ലേറില്‍ ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന മുന്‍ എംഎല്‍എമാരായ സി കൃഷ്ണന്‍, കെ കെ നാരായണന്‍ അടക്കം 110 പേരെ കോടതി വെറുതെവിട്ടു. സംഭവത്തില്‍ ഗൂഢാലോചനക്കുറ്റവും വധശ്രമക്കുറ്റവും നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരമാണ് ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പ്രതികള്‍ക്കെതിരെ രണ്ട് വകുപ്പ് മാത്രമാണ് തെളിഞ്ഞത്. ആയുധം കൊണ്ട് പരിക്കേൽപ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ രണ്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിയിക്കാന്‍ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ തെളിയിക്കാനായില്ല. ശിക്ഷിക്കപ്പെട്ട രണ്ട് പേര്‍ സിപിഎം പുറത്താക്കിയവരാണ്. തലശ്ശേരി സ്വദേശിയായ ഒ ടി നസീര്‍ നസീര്‍, ചാലാട് സ്വദേശിയായ ദീപക് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ പേരില്‍ സിപിഎം പുറത്താക്കിയത്. കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് നിലവില്‍ സിപിഎം അംഗമാണ്.

Continue Reading

Featured