ഇടവേളയ്ക്കുശേഷം കണ്ണൂരില്‍ വീണ്ടും സിപിഎം- ബിജെപി സംഘര്‍ഷം

കണ്ണൂർ: കണ്ണൂരിൽ വീണ്ടും സിപിഎം- ബിജെപി സംഘർഷം. തലശ്ശേരി ധർമടം മേലൂരിൽ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പ്രവർത്തകർക്ക് വെട്ടേറ്റു. സിപിഎമ്മിന്റെയും ബിജെപിയുടെയും ഓരോ പ്രവർത്തകനാണ് വെട്ടേറ്റത്.

പരിക്കേറ്റ ബിജെപി പ്രവർത്തകനായ മേലൂർ പാളയത്തിൽ വീട്ടിൽ ധനരാജി (33) നെ കോഴിക്കോട് സ്വകാര്യാശുപത്രിയിലും സിപിഎം പ്രവർത്തകൻ ചോനമ്പത്ത് മനീഷി (41) നെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയിലാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്.

ധർമടം പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ശക്തമായ പോലിസ് കാവൽ ഏറ്റെടുത്തി. ഇതോടൊപ്പം സംഘർഷം സമീപമേഖലകളിലേക്ക് പടരാതിരിക്കാൻ പോലിസ് പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.

Related posts

Leave a Comment