മാതൃത്വത്തെ പിച്ചി ചീന്തുന്ന പാര്‍ട്ടിയായി സി.പി.എം മാറി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഒരു അമ്മയുടെ നെഞ്ചില്‍ നിന്ന് പിഞ്ചു കുഞ്ഞിനെ വലിച്ചെടുത്ത്  നാട് കടത്തുന്ന പോലുള്ള അത്യന്തം മനുഷ്യത്വഹീനമായ കൃത്യങ്ങള്‍ക്കും ഒരു മടിയുമില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മാതാവില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ഭരിക്കുന്ന പാര്‍ട്ടിയും ഭരണ സംവിധാനങ്ങളും കൂട്ടു നിന്നു എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. മാതൃത്വത്തെപ്പോലും പിച്ചി ചീന്താന്‍ ഒരു മടിയുമില്ലെന്ന അവസ്ഥയിലായിരിക്കുന്നു. അനുപമയോട് സി.പി.എമ്മും ശിശു ക്ഷേമ സമിതിയും കാട്ടിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.
സ്ത്രി സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരും സി പി എം ഉം വേട്ടക്കാര്‍ക്ക് ഒപ്പമെന്ന് തെളിയിക്കുന്നതാണു അനുപമയുടെ അനുഭവം.
  അമ്മ ഉണ്ടെന്നു അറിഞ്ഞിട്ടും കഞ്ഞിനെ ദത്ത് നല്‍കാനുള്ള നടപടിയുമായി ശിശുക്ഷേമ സമിതി മുന്നോട്ട് പോയത് ബോധപുര്‍വ്വമാണ്.  ശിശു ക്ഷേമ സമിതി ശിശുവേട്ട സമിതിയായി മാറിയിരിക്കുന്നു. ഈ സമിതിയെ പിരിച്ച് വിട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം. അമ്മയുടെ പരാതി ലഭിച്ചിട്ടും .അന്വേഷിക്കാതെ പരാതി പൂഴ്ത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണം.

സത്രീ സുരക്ഷയുടെ പേര് പറഞ്ഞ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കുകയാണെന്നും  ചെന്നിത്തല കുറ്റപ്പെടുത്തി.

Related posts

Leave a Comment