Connect with us
48 birthday
top banner (1)

Kerala

എസ്എൻഡിപിയെ കടന്നാക്രമിച്ച് സിപിഎം;
ഇടതുപക്ഷത്തിന്റെ വോട്ടുകൾ ബിജെപിക്ക് നൽകി

Avatar

Published

on

തിരുവനന്തപുരം: എസ്എൻഡിപി നേതൃത്വത്തെയും വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാർ വെള്ളാപ്പള്ളിയുടെ പാർട്ടിയെയും കടന്നാക്രമിച്ച് സിപിഎം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിക്കേണ്ട അടിസ്ഥാന വോട്ടുകൾ ബിഡിജെഎസിലൂടെ ബിജെപിക്ക് നൽകിയെന്ന ഗുരുതരമായ ആരോപണമുന്നയിച്ചാണ് കടന്നാക്രമണം. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ ബലികഴിക്കുന്ന നിലപാടുകളാണ് ഇപ്പോഴത്തെ നേതൃത്വം സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
‘‘സംഘപരിവാര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി എസ്എന്‍ഡിപിയിലെ ഒരു വിഭാഗം അവര്‍ക്കനുകൂലായ നിലപാട് സ്വീകരിച്ചതാണെന്നാണ് സിപിഎം വിലയിരുത്തല്‍. ബിഡിജെഎസിലൂടെ എസ്എന്‍ഡിപിയിലേക്ക് ബിജെപി ആസൂത്രിതമായി കടന്നുകയറിയിരിക്കുന്നു. എസ്എന്‍ഡിപിയില്‍ വര്‍ഗീയവല്‍ക്കരണത്തിനെ പിന്തുണയ്ക്കു വിഭാഗമാണ് ബിജെപിയെ അനുകൂലിക്കുന്നത്’’ – ഗോവിന്ദന്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, ഇപ്പോള്‍ ഭാര്യ ഇവരെല്ലാം മെല്ലെ മെല്ല ആര്‍എസ്എസ്‌വല്‍ക്കരിക്കുന്നതിനു വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പിന്തുടരുന്നവര്‍ യഥാര്‍ഥ എസ്എന്‍ഡിപി പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചുവരുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

Kerala

നരഭോജി കടുവയെ വെ​ടി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടെ​ന്ന് വ​നം​മ​ന്ത്രി

Published

on

വയനാട്: മാ​ന​ന്ത​വാ​ടി​യി​ലെ പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ല്‍ ആ​ദി​വാ​സി സ്ത്രീ​യെ കൊന്നുതിന്ന നരഭോജി ക​ടു​വ​യെ വെ​ടി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടെ​ന്ന് വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. ആ​വ​ശ്യ​മാ​യ ന​ട​പ​ടി വേ​ഗ​ത്തി​ല്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ക​ടു​വ​യെ വെ​ടി​വ​ച്ചോ അ​ല്ലാ​തെ​യോ പി​ടി​കൂ​ടാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി രാ​ധ ആ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം.
വ​ന​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. പി​ന്നീ​ട് കാ​ട്ടി​നു​ള്ളി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യ മൃ​ത​ദേ​ഹം തണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.
സ്ഥ​ല​ത്തെ​ത്തി​യ മ​ന്ത്രി ഒ.​ആ​ര്‍.​കേ​ളു​വി​നെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​ട​ഞ്ഞു.

Continue Reading

Featured

ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി

Published

on

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെയും വടകര എം എല്‍ എ കെ കെ രമയുടേയും മകന്‍ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. താലികെട്ടിയ ശേഷം വധുവിന്റേയും വരന്റേയും അമ്മമാരാണ് കൈപിടിച്ചുകൊടുത്തത്.

ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രൻ, കെ.വി.പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രൻ. അഭിനന്ദ് മുംബൈയിൽ ജെഎസ്ഡബ്ല്യു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, ഷാഫി പറമ്പിൽ, വി.ടി.ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പ്രമുഖരും വധൂവരൻമാർക്ക് ആശംസകൾ നേർന്നു.

Advertisement
inner ad
Continue Reading

Kollam

അംഗന്‍വാടി കുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം തുടര്‍ന്നും നല്‍കണം: കൃഷ്‌ണവേണി ജി. ശര്‍മ്മ 

Published

on

കോടാനുകോടി രൂപ ധൂര്‍ത്തടിച്ച പിണറായി സര്‍ക്കാര്‍ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതി പോലും അട്ടിമറിച്ചു. അംഗന്‍വാടിയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം പദ്ധതി തുടര്‍ന്നും നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും ഐ എന്‍ ടി യു സി സംസ്ഥാന ജന. സെക്രട്ടറി കൃഷ്‌ണവേണി ജി ശര്‍മ്മ അഭിപ്രായപ്പെട്ടു.

ഐ എന്‍ ടി യു സി വനിതാ വിഭാഗം ജില്ലാ കമ്മിറ്റി നേതൃസംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കൃഷ്‌ണവേണി. ജില്ലാ പ്രസിഡന്റ്‌ ജയശ്രീ രമണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഐ എന്‍ ടി യു സി ജില്ലാ ജന. സെക്രട്ടറിമാരായ ബി. ശങ്കരനാരായണപിള്ള, കോതേത്ത്‌ ഭാസുരന്‍, കെ. ജി. തുളസീധരന്‍, ബിനി അനില്‍, ഷീബതമ്പി, ശ്രീകുമാരി ആര്‍. ചന്ദ്രന്‍, സാവിത്രി ഗംഗാധരന്‍, സി. പി. അമ്മിണികുട്ടി, ഗ്രേസി സുനില്‍, ഷീല പനയം, അശ്വതി, ബിജി സോമരാജന്‍, ആശ ജയന്‍, സല്‍മ എന്നിവര്‍ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading

Featured