വീണ്ടും സിപിഎം വാദം പൊളിഞ്ഞു ; ആദ്യ ദളിത് പൊലീസ് മേധാവി ശിങ്കാരവേലു

തൃശൂര്‍:ഡിജിപി അനില്‍ കാന്ത് ആദ്യ ദളിത് പൊലിസ് മേധാവിയാണെന്ന വാദം തെറ്റ്.കെ.കരുണാകരന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ നിയമിക്കപ്പെട്ട തമിഴ്‌നാട്ടുകാരനായ ശിങ്കാരവേലുവാണ് ആദ്യ പോലീസ് മേധാവി. അക്കാലത്ത് ഐ.ജി.യാണ് മേധാവി.അതും ഒരു ഐ.ജി.മാത്രം.
പിന്നീടാണ് പദവിയുടെ പേര് ഡി.ജി.പി എന്നാക്കിയത്.തമിഴ്‌നാട് സ്വദേശിയാണ് ശിങ്കാരവേലു.ഡി.ജി.പി.പദവിയില്‍ പരിഗണിക്കപ്പെട്ട 3 പേരില്‍ ബി.സന്ധ്യ,സുദേശ് കുമാര്‍ എന്നിവര്‍ വിവിധ കേസുകളില്‍ പരാമര്‍ശവിധേയമായതിനാല്‍,സര്‍വ്വീസ് ട്രാക്ക് റിക്കാര്‍ഡില്‍ അനില്‍ കാന്ത് മികച്ച് നിന്നതിനാലുമാണ് പദവിയില്‍ എത്തിയത്.കരുണാകരന്‍ അക്കാലത്ത് ഹരിജന ക്ഷേമ വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലാക്കി ആ വിഭാഗത്തെ പരമാവധി പ്രോത്സാഹിപ്പിച്ചു.
കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറായിരുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട ഡോ.എന്‍.കാളീശ്വരനെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയാക്കിയതും യുഡിഎഫ് ഭരണകാലത്ത് കെ.കരുണാകരനായിരുന്നു.ദളിത് വിഭാഗത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാത്ത പ്രസ്ഥാനമാണ് സിപിഎമ്മെന്ന് തെളിയിക്കുന്നതാണ് ചരിത്രരേഖകള്‍.
കെ.രാധകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കിയപ്പോള്‍ ആദ്യത്തെ ദളിത് ദേവസ്വം മന്ത്രിയെന്ന് സിപിഎം പ്രചരിപ്പിച്ചത് നാണക്കേടാക്കിയിരുന്നു.കോണ്‍ഗ്രസില്‍ നിന്നുള്ള കെ.കെ.ബാലകൃഷ്ണനും ദാമോദരന്‍ കാളാശ്ശേരിയും വെള്ളഈച്ചരനും ദേവസ്വം മന്ത്രിമാരായ പട്ടികജാതി നേതാക്കളായിരുന്നു.മാത്രമല്ല ഞാറയ്ക്കല്‍ എംഎല്‍എയായിരുന്ന സിപിഎം നേതാവ് എം.കെ കൃഷ്ണനും ദേവസ്വം മന്ത്രിയായിരുന്നു.
ഇതെല്ലാ മറച്ചുവെച്ച് കൊണ്ടാണ് കെ.രാധാകൃഷ്ണന് വിശേഷണം ചാര്‍ത്താന്‍ തുനിഞ്ഞത്.മാത്രമല്ല കെ.കെ ബാലകൃഷ്ണന്റെ വിവരണമുള്ള പ്രൊഫൈല്‍ വിക്കിപീഡിയയില്‍ തിരുത്താനും ശ്രമിച്ചു.അനില്‍കാന്ത് മിടുക്കനായ ഐപിഎസ് ഉദ്യോഗസ്ഥനാണ്.അദ്ദേഹത്തിന് ഇല്ലാത്ത വിശേഷണം ചാര്‍ത്തികൊടുക്കാന്‍ ശ്രമിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല

Related posts

Leave a Comment