ദേശീയപാത നഷ്ടപ്പെട്ടാല്‍ ഉത്തരവാദികള്‍ സി പി എമ്മും ബി ജെ പിയും: യു ഡി എഫ്

സുല്‍ത്താന്‍ബത്തേരി: നൂറ്റാണ്ടുകളായി യാത്ര ചെയ്യുന്ന ദേശീയപാത 766 നഷ്ടപ്പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സി പി എമ്മിനും ബി ജെ പിക്കും ആയിരിക്കുമെന്ന് യു ഡി എഫ് നിയോജകമണ്ഡലം നേതൃയോഗം ആരോപിച്ചു. സുപ്രീം കോടതിയില്‍ കേസ് അവസാനഘട്ടത്തിലെത്തിയിട്ടും സി പി എം തുടരുന്ന അനാസ്ഥ സംശയാസ്പദമാണ്. ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കുട്ട- ഗോണിക്കുപ്പ റോഡിനെ എന്‍ എച്ച് 766ന് ബദലാവുന്നത് എങ്ങനെയെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാട്ടുകാരോട് വിശദീകരിക്കണം.കുട്ട റോഡ് ദേശീയപാതക്ക് ബദലാണെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവരാവകാശ രേഖയിലൂടെ പുറത്ത് വന്നിട്ടും വയനാട്ടിലെ സി പി എമ്മും ബി ജെ പിയും പ്രതികരിക്കാത്തത് ഈ വിഷയത്തിലെ അവരുടെ വഞ്ചനാപരമായ നിലപാടിനേയാണ് സൂചിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം തന്നെ ബംഗളൂരുവിലെത്തി കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തി. കോടതിയില്‍ കേസ് വാദിക്കുന്നതിനായി പ്രമുഖ അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്‌മണ്യത്തെ ചുമതലപ്പെടുത്തി. പിണറായി സര്‍ക്കാര്‍ ഇത്തരത്തില്‍ എന്ത് നടപടിയാണ് എടുത്തിട്ടുള്ളതെന്ന് വിശദീകരിക്കണം.ലക്ഷ കണക്കിന് ആളുകള്‍ അണിനിരന്ന യുവജന സമരം അവസാനിപ്പിക്കാനായി രണ്ട് മന്ത്രിമാരെത്തി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഒന്നു പോലും പാലിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് യു ഡി എഫ് നേതൃത്വം നല്‍കും. രാത്രിയാത്ര നിരോധനത്തിലൂടെ വയനാടിന്റെ വികസന കുതിപ്പിന് കടിഞ്ഞാണിടുന്ന ഇടതു സര്‍ക്കാറിന്റെ വയനാട്ടുകാരോടുള്ള പ്രതികാര സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണ് വയനാട് കോളണൈസേഷന്‍ സ്‌കീമിലുള്ള പട്ടയഭൂമികളിലെ നിര്‍മ്മാണ വിലക്ക് എല്‍ എ പട്ടയഭൂമികള്‍ക്ക് ബാധകമായ കോടതി വിധി ഡബ്‌ളിയു സി എസ് പട്ടയഭൂമികള്‍ക്ക് കുടി ബാധകമാക്കിയിരിക്കുകയാണ് ഇടതുസര്‍ക്കാര്‍.കോടതി ഉത്തരവില്‍ വ്യക്തത വരുത്തി ഡബ്‌ളിയു സി എസ് പട്ടയങ്ങളെ വിലക്കില്‍ നിന്നൊഴിവാക്കണമെന്ന് നിരന്തരമായ ആവശ്യം ഉയര്‍ന്നിട്ടും സര്‍ക്കാര്‍ ഗൗനിക്കുന്നില്ല. ഈ വിഷയങ്ങള്‍ ഉയര്‍ത്തി കാട്ടിയും പെട്രോള്‍ ഡീസലിന്റെയും പാചകവാതകത്തിന്റെയും വില അടിക്കടി ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും യു ഡി എഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 20ന് മിനി സിവില്‍സ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും.യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ കെ കെ അബ്രഹാം അധ്യക്ഷത വഹിച്ചു.ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി.ടി മുഹമ്മദ്, സി പി വര്‍ഗീസ്,എന്‍ എം വിജയന്‍,ഉമ്മര്‍ കുണ്ടാട്ടില്‍, പി പി അയ്യൂബ്, എം എ അസൈനാര്‍, ജോസഫ് പെരുവേലില്‍, വി എ മജീദ്,എടക്കല്‍ മോഹന്‍,എന്‍ യു ഉലഹന്നാന്‍,കെ ഇ വിനയന്‍,മാടക്കര അബ്ദുള്ള, സക്കരിയ മണ്ണില്‍,റ്റിജി ചെറുതോട്ടില്‍,അമല്‍ജോയ്, ഇ എ ശങ്കരന്‍, എം കെ ഇന്ദ്രജിത്, ലയണല്‍ മാത്യു, അനന്തന്‍ അമ്പലക്കുന്ന്, പി വി ഉണ്ണി, കെ മുനീബ്,കെ നൂറുദ്ദീന്‍, സി കെ ഹാരിഫ്, വി എം പൗലോസ്, സതീഷ് പൂതിക്കാട്, സി ടി ചന്ദ്രന്‍, എന്‍ നാരായണന്‍ നായര്‍, വി എം വിശ്വനാഥന്‍, എം വി വര്‍ഗീസ്, എന്‍ ബാലസുബ്രമണ്യന്‍, ശ്രീജി ജോസഫ്, കെ വിജയന്‍, മോഹന്‍ദാസ് ഇരുളം, അസൈന്‍ അമ്പലവയല്‍, സരള ഉണ്ണിക്കൃഷ്ണന്‍, സിറിള്‍ ജോസ്,ബാനു പുളിക്കല്‍, ഷിഫാനത്ത് കബീര്‍, ഷറീന അബ്ദുള്ള സംസാരിച്ചു.

Related posts

Leave a Comment