എസ് ഐക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം ; പരോളില്‍ ഇറങ്ങിയ പ്രതിയുള്‍പ്പടെ സംഘത്തില്‍

കണ്ണൂര്‍ : ചിറ്റാരിപറമ്ബില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്തു കഴിഞ്ഞ വ്യാഴാഴ്ച്ച ആയിരുന്നു സംഭവം. പരോളില്‍ ഇറങ്ങിയ പ്രതിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ് കണ്ണവം എസ് ഐ, വിപി ബഷീര്‍ കൂത്തുപറമ്ബ് ആശുപതിയില്‍ ചികിത്സ തേടിയിരുന്നു.

പരോളില്‍ ഇറങ്ങിയ പ്രതി ഉത്തമനും, കണ്ടാല്‍ അറിയാവുന്നവരും ഉള്‍പ്പടെ ഇരുപതോളം സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെയുമാണ് കണ്ണവം പോലീസ് കേസ് എടുത്തത്.

Related posts

Leave a Comment