അക്ഷയ സെന്ററിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ സി.പി.എം പ്രവർത്തകൻ അറസ്‌റ്റിൽ

കുട്ടനാട്‌: അക്ഷയ സെന്ററിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ സി.പി.എം കാവാലം ലിസിയോ വെസ്‌റ്റ്‌ ബ്രാഞ്ച്‌ പ്രവർത്തകൻ അറസ്‌റ്റിൽ. സംഭവത്തിൽ കാവാലം പഞ്ചായത്ത്‌ ഒന്നാം വാർഡ്‌ പുത്തൻപറമ്ബിൽ പ്രിൻസി(42)നെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
ബുധനാഴ്‌ച വൈകിട്ടോടെ കാവാലം ബസ്‌ സ്‌റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന അക്ഷയ സെന്ററിലായിരുന്നു സംഭവം. പട്ടികജാതി വിഭാഗത്തിൽ പെട്ട ജീവനക്കാരിയെ സ്‌ഥാപന ഉടമ പ്രിൻസ്‌ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. യുവതി ബഹളംവെച്ച്‌ പുറത്തേക്കോടി രക്ഷപെടുകയായിരുന്നു. ഇത്‌ കണ്ട്‌ ഓടിക്കൂടിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും കൈനടി പോലീസ്‌ എത്തി തടഞ്ഞുവച്ചിരുന്ന പ്രതിയെ കസ്‌റ്റഡിയിൽ എടുക്കുകയുമായിരുന്നു. എസ്‌.സി.എസ്‌.ടി, 354എന്നീ വകുപ്പുകൾ ചേർത്ത്‌ സ്‌ത്രീ പീഡനത്തിന്‌ കേസ്സെടുത്തു. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. സംഭവത്തെതുടർന്ന്‌ ശാരീരിക അസ്വസ്‌ഥത അനുഭവപെട്ട യുവതി കോട്ടയം മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. സംഭവ സ്‌ഥലം കേന്ദ്രീകരിച്ച്‌ മദ്യപാനവും സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷമാണന്ന്‌ നേരത്തേ ആക്ഷേപമുണ്ട്‌.

Related posts

Leave a Comment