വാക്സിന്‍ വിതരണത്തെ ചൊല്ലി ഡോക്ടർക്ക് മർദ്ദനം : സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആലപ്പുഴ : വാക്‌സിന്‍ വിതരണത്തിനിടയിലെ തര്‍ക്കത്തില്‍ ഡോക്‌ടറെ മര്‍ദിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സി.പി.എം പ്രവര്‍ത്തകന്‍ വിശാഖ് വിജയിനെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സംഭവത്തിലെ പ്രധാന പ്രതികളായ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, സി.പി.എം കൈനകരി ലോക്കല്‍ സെക്രട്ടറി രഘുവരന്‍ എന്നിവര്‍ ഒളിവിലാണ്. പ്രതികളെ പിടികൂടാത്തതില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ 24 ന് കുപ്പപ്പുറം പ്രാഥമിക കേന്ദ്രത്തിലെ ഡോക്‌ടര്‍ ശരത് ചന്ദ്രബോസിനെയാണ് ഇവര്‍ മര്‍ദ്ദിച്ചത്. ബാക്കി വന്ന പത്തു യൂണിറ്റ് വാക്‌സിന്‍ വിതരണവുമായി വന്ന തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം.

Related posts

Leave a Comment