സിപിഎം തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടു ; അങ്കണവാടിക്ക് നൽകിയ ടിവി തിരിച്ചെടുത്ത് പാർട്ടി

ആലപ്പുഴ: തെരെഞ്ഞെടുപ്പിൽ സിപിഎം തോറ്റതിന് പക വീട്ടിയത് കുരുന്നുകളോട്.അങ്കണവാടിക്ക് നൽകിയിരുന്ന ടെലിവിഷൻ സിപിഎമ്മുകാർ തിരിച്ചെടുത്തു കൊണ്ടുപോയാണ് സിപിഎം പകവീട്ടിയത്.പാവപ്പെട്ടവരെ സഹായിക്കാനെന്ന പേരിൽ സിപിഎമ്മുകാർ രൂപീകരിച്ച പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റാണ് കുട്ടികളോട് ക്രൂരത കാട്ടിയത്. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡിലാണ് സംഭവം.തെരെഞ്ഞെടുപ്പ് പരാജയമാണ് സിപിഎമ്മുകാരെ ചൊടിപ്പിച്ചത്. എന്നാൽ പകവീട്ടിയത് കുരുന്നു കുട്ടികളോടാണെന്ന് മാത്രം.വാർഡിലെ അങ്കണവാടിയിൽ മുൻ സിപിഎം മെമ്ബറുടെ നേതൃത്വത്തിൽ കുട്ടികൾക്കായി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് നൽകിയ ടിവിയാണ് എടുത്തു കൊണ്ടുപോയത്.

Related posts

Leave a Comment