സിപിഎം നേതൃത്വം നൽകുന്ന സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്​പ തട്ടിപ്പ്

ഇരിങ്ങാലക്കുട: സിപിഎം നേതൃത്വം നൽകുന്ന തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്​പ തട്ടിപ്പ്​ നടന്നുവെന്ന്​ സഹകരണ ജോയിന്‍റ്​ രജിസ്​ട്രാറുടെ കണ്ടെത്തല്‍. തട്ടിപ്പ്​ നടന്ന ബ്രാഞ്ചിലെ മാനേജര്‍, സെക്രട്ടറി, ഭരണസമിതിയംഗങ്ങള്‍ എന്നിവരടക്കമുള്ള ആറു പേര്‍ക്കെതിരെ പൊലീസ്​ കേസെടുത്തു. ആക്​ടിങ്​ സെക്രട്ടറിയുടെ പരാതിയിലാണ്​ പൊലീസ്​ നടപടി.

46 പേരുടെ ആധാരങ്ങളിലെടുത്ത വായ്​പ ഒരു അക്കൗണ്ടിലേക്കാണ്​ പോയതെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. വായ്​പ എടുത്തവരുടെ വായ്​പ തുക അവരറിയാതെ വര്‍ധിപ്പിച്ച്‌​ തട്ടിപ്പ്​ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്​. വായ്​പ തട്ടിപ്പ്​ സംബന്ധിച്ച്‌​ കൂടുതല്‍ പരിശോധനകള്‍ നടക്കുന്നുണ്ട്​.

Related posts

Leave a Comment