സകല ഉഡായിപ്പും കയ്യിലുണ്ട് ; കയ്യോടെ പിടിച്ചാൽ കിറ്റും പെൻഷനും ; കരച്ചിലും പിഴിച്ചിലും കടങ്കഥയും

കേരളത്തിൽ സർക്കാർ പ്രതിസ്ഥാനത്ത് വരുന്ന അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും നാൾക്കുനാൾ വർധിച്ചുവരികയാണ്. സ്വർണ്ണക്കടത്തു പോലെ ഗുരുതരമായ രാജ്യദ്രോഹ കേസിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആരോപണ വിധേയരായി നിൽക്കുന്ന സാഹചര്യം കേരളത്തിൽ ആദ്യമായാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവൻ ആയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും കള്ളക്കടത്തിനു മറയായി പ്രവർത്തിച്ചു. പിണറായി വിജയന്റെ മുഖ്യ ഉപദേഷ്ടാവും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ശിവശങ്കരൻ വരെ രാജ്യദ്രോഹ കേസിൽ പ്രതി ചേർക്കപ്പെട്ടു. മുഖ്യമന്ത്രിക്ക് പുറമേ സംസ്ഥാനമന്ത്രിസഭയിലെ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട അഴിമതി ആരോപണങ്ങളും ഏറെയാണ്.

സർക്കാരിന്റെ അഴിമതിക്കു പുറമേ സർക്കാരിന്റെ പിടിപ്പുകേട് സൃഷ്ടിച്ച ഒട്ടേറെ സാമൂഹ്യപ്രശ്നങ്ങളും ഇവിടെയുണ്ട്. കൊവിഡിന്റെ വ്യാപനം പോലും സർക്കാരിന്റെ തെറ്റായ കോവിഡ് മാനേജ്മെന്റ് സംവിധാനങ്ങൾ മൂലം ഉണ്ടായതാണ്. അശാസ്ത്രീയമായ ലോക്ക് ഡൗൺ മൂലം ഒട്ടേറെ ജനങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ പോലീസ് സംവിധാനങ്ങൾ ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അത്തരം സമീപനങ്ങളെ ന്യായീകരിക്കുന്ന സ്ഥിതിയിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി താഴ്ന്നു.

മാധ്യമപ്രവർത്തകരും പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ അഴിമതി ആരോപണങ്ങൾക്കു മേൽ സർക്കാരിനെതിരെയോ മുഖ്യമന്ത്രിക്കെതിരെയോ എന്തെങ്കിലും ഒരു വാക്ക് പറഞ്ഞാൽ മുഖ്യമന്ത്രി തിരിച്ചു പറയുന്നത് സംസ്ഥാനത്തെ കിറ്റ് വിതരണം ചെയ്യുന്നതിനെ പറ്റിയും പെൻഷൻ വിതരണം ചെയ്യുന്നതിനെപ്പറ്റിയുമാണ്. കാലാകാലങ്ങളായി വിവിധ സർക്കാരുകൾ നൽകി വന്നിരുന്ന ക്ഷേമപദ്ധതികളെ രാഷ്ട്രീയ താല്പര്യത്തോടെയാണ് പിണറായി വിജയൻ ഗവൺമെന്റ് ഉപയോഗിക്കുന്നത്. ജനങ്ങൾക്ക് അവരുടെ അർഹതപ്പെട്ട ആനുകൂല്യം എത്തിച്ചു നൽകുകയെന്നത് ഉത്തരവാദിത്വം ആകുമ്പോൾ അതിന് കണക്ക് പറയുന്ന നിലവാരത്തിലേക്ക് പിണറായി വിജയൻ അധപതിച്ചിരിക്കുന്നു. പിണറായി വിജയന്റെ ഭാഷ്യം ഏറ്റുപിടിച്ചു കേരളത്തിലെ കുട്ടി സഖാക്കളും വ്യാജവാറ്റ് നിർമ്മാണങ്ങൾക്കും ബാല പീഡനങ്ങൾക്കും കിറ്റും പെൻഷനും കിട്ടുന്നുണ്ടല്ലോ പിന്നെന്താണ് എന്ന വാദം ഉയർത്തുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ കേരളം.

Related posts

Leave a Comment