സിപിഎം നൽകുന്ന രാഷ്ട്രീയസംരക്ഷണം ക്വട്ടേഷൻ സംഘങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു – ബെന്നി ബെഹന്നാൻ എം പി

കൊച്ചി :സിപിഎം നൽകുന്ന രാഷ്ട്രീയസംരക്ഷണം ക്വട്ടേഷൻ സംഘങ്ങൾക്ക് ആത്മവിശ്വാസം പകരുന്നുവെന്ന് ബെന്നി ബെഹന്നാൻ എം പി.സംസ്ഥാനത്തെ സെൻട്രൽ ജയിലുകൾ ക്വട്ടേഷൻ സംഘങ്ങളുടെ കോർപ്പറേറ്റ് ഓഫീസുകൾ ആയിരിക്കുന്നു. കള്ളക്കടത്ത് – സ്വർണ കടത്ത് – ക്വട്ടേഷൻ സംഘങ്ങളുടെ ഉറവിടമായി ജയിലുകൾ മാറിയിരിക്കുന്നു.ക്വട്ടേഷൻ സംഘങ്ങൾക്കും കൊലപാതകസംഘങ്ങൾക്കും സിപിഎം വഴിവിട്ട സംരക്ഷണം നൽകുന്നു.സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് രാമനാട്ടുകരയിൽ പരസ്പരം ഏറ്റുമുട്ടിയത് സിപിഎം തന്നെ നേതൃത്വം നൽകിയ വിവിധ സംഘങ്ങൾ ആയിരുന്നു.സിപിഎം സംഘങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുന്നു. ട്രിപ്പിൾ ലോക്ക്ഡൗൺ നിൽക്കുമ്പോൾ ആണ് ഈ സംഭവങ്ങൾ അരങ്ങേറിയെന്നത് ഓർക്കേണ്ടതാണ്. പോലീസ് നിഷ്ക്രീയമാണ്.കൊടി സുനിയെ സംരക്ഷിക്കുന്നത് പിണറായി വിജയൻ ആണ്.സിപിഎമ്മുകാർ പ്രതികൾ ആകുമ്പോൾ പുറത്താക്കൽ നടപടി മുഖം മിനുക്കാൻ വേണ്ടിയുള്ള തട്ടിപ്പ് ആണ്. ഈ കേസിൽ ക്രൈബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ല.ഹൈക്കോടതി നിരീക്ഷണത്തിൽ ആകണം അന്വേഷണം നടക്കേണ്ടത്. ദൈവങ്ങളുടെ സ്വന്തം നാടായ കേരളം കുറ്റവാളികളുടെ പറുദീസയായി മാറിയിരിക്കുന്നു.ജനകീയ വിഷയങ്ങളിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രി കൊടി സുനിയെയും ഷാഫിയെയും പോലുള്ള കുറ്റവാളികളെ ചോദ്യം ചെയ്യുവാൻ ഭയപ്പെടുന്നു. അർജുൻ ആയങ്കി വെളിപ്പെടുത്തിയത് ടിപി വധക്കേസിലെ കുറ്റവാളി ഷാഫിയുടെ പേരാണെങ്കിൽ നാളെ ഷാഫി ആരുടെയൊക്കെ പേര് പറയുമെന്നതിൽ മുഖ്യമന്ത്രിക്ക് ഭയം ഉണ്ടാകും. നമ്മുടെ നാട് അധോലോക സംഘങ്ങളുടെ പിടിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയമാണ്. മരണ കണക്കുകൾ തെറ്റാണെന്ന് പറഞ്ഞപ്പോൾ പ്രതിപക്ഷത്തെ പരിഹസിക്കുവാൻ ആണ് മുഖ്യമന്ത്രി തയ്യാറായത്. പ്രശ്നങ്ങളിൽ മുഖ്യമന്ത്രി മൗനംപാലിക്കുന്നു. കോടതി നിരീക്ഷണത്തിൽ അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തു കൊണ്ടുവരണമെന്നും ബെന്നി ബെഹന്നാൻ എംപി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തോടൊപ്പം കെപിസിസി ജനറൽ സെക്രട്ടറി ജയ്സൺ ജോസഫും കെപിസിസി സെക്രട്ടറി ടോണി ചമ്മിണിയും എറണാകുളം ഡിസിസി യിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

Leave a Comment