സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രിമാരായ ശിവൻകുട്ടിക്കും റിയാസിനും വിമർശനം

തിരുവനന്തപുരം:  സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രിമാർക്ക് വിമർശനം.പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിയിൽ വി ശിവൻകുട്ടിയും കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന  പരാമർശത്തിൽ മുഹമ്മദ് റിയാസുമാണ് പാർട്ടി എംഎൽമാരുടെ വിമർശനം കേട്ടത്.

ചൊവ്വാഴ്ച എകെജി സെന്‍ററിലാണ് സിപിഎം നിയമസഭാ കക്ഷി യോഗം ചേർന്നത്. എ പ്ലസുകാരുടെ എണ്ണം കൂടിയതോടെ താളം തെറ്റിയ പ്ലസ് വണ്‍ പ്രവേശനം വിമർശനമായി തന്നെ യോഗത്തിൽ ഉയർന്നു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം ലക്ഷം കവിഞ്ഞപ്പോൾ ഇതിനാനുപാതികമായ പ്ലസ് വണ്‍ സീറ്റുകൾ ഉണ്ടോ എന്ന പരിശോധിച്ചോ എന്ന ചോദ്യമാണ് മന്ത്രിക്ക് നേരെ ഉയർന്നത്. 

കരാറുകാരുമായി എംഎൽഎമാർ മന്ത്രിയെ കാണരുതെന്ന പരാമർശം മുഹമ്മദ് റിയാസ് നിയമസഭയിൽ നടത്തിയത് ശരിയായില്ലെന്നായിരുന്നു എംഎൽഎമാരുടെ വിയോജിപ്പ്.

Related posts

Leave a Comment