സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദപ്രചരണം ; പോത്താനിക്കാട്‌ സി പി ഐ എം ലോക്കൽ സെക്രട്ടിയെയും സഹ പ്രവർത്തകരെയും കോടതി ശിക്ഷിച്ചു

എറണാകുളം :പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്കിനേയും പ്രസിഡന്റിനെയും യശശരീരനായ മുൻ പ്രസിഡന്റ് എം. എം മത്തായിയേയും നവമാധ്യമങ്ങളിലൂടെ അപമാനിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്തതിനു എ. കെ സിജു, ഷിബു (ഏദൻസ് ഷിബു )എന്നിവരെ കോടതി പിരിയും വരെ തടവും 5000/-രൂപയും വിധിച്ചു.

ഫാർമേഴ്‌സ് ബാങ്കിനെതിരെ തുടർച്ചയായി അപവാദപ്രചരണങ്ങളും, അപകീർത്തിപ്പെടുത്തുകയും, നവമാധ്യമങ്ങളിലൂടെ നടത്തിയതിനാണ് കോതമംഗലം JFCM -11കോടതി ശിക്ഷിച്ചത്.. CC15/19, CC16/19എന്നി രണ്ട് കേസുകളിലും വെവ്വേറെ ശിക്ഷയാണ് വിധിച്ചത്.
പ്രതികൾ കോടതിയിൽ പിഴയൊടുക്കി, വൈകുന്നേരം കോടതി പിരിയും വരെ തടവ് ശിക്ഷയും അനുഭവിച്ചു. ഇത്തരത്തിൽ നിരവധി പേരെ നവമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്നതായി ഇവരെ കുറിച്ച് മുൻപും പരാതികളുണ്ടായിട്ടുണ്ട്.

Related posts

Leave a Comment