പെൺകുട്ടിയുടെ ചിത്രം മൊബൈലിൽ പകർത്തിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

മുവാറ്റുപുഴ : ബുക് സ്റ്റാളിൽ എത്തിയ പെൺകുട്ടിയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സി.പി.എം. നേതാവ് അറസ്റ്റിൽ.മുവാറ്റുപുഴ നിയോജക മണ്ഡത്തിലെ   മഞ്ഞളൂർ  പഞ്ചായത്തിലെ വാഴക്കുളം എലുവുംകുന്നുംപുറം  ബ്രാഞ്ച് സെക്രട്ടറി പി.ടി. മനോജിനെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.സി. പി ഐ എം മുവാറ്റുപുഴ ഏരിയ കമ്മിറ്റി കീഴിലാണ്  വാഴക്കുളം എലുവുംകുന്നുംപുറം  ബ്രാഞ്ച് കമ്മിറ്റി.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ വാഴക്കുളം ടൗണിൽ  പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. സമീപത്തുള്ള ബുക് സ്റ്റാളിൽ എത്തിയ പെൺകുട്ടിയുടെ ചിത്രങ്ങൾ ബുക്സ്റ്റാളിൽ ഇരിക്കുകയായിരുന്ന മനോജ് മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പെൺകുട്ടി ഇയാളെ ചോദ്യം ചെയ്തു. പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാരും തടിച്ചു കൂടി. ചിത്രം പകർത്തിയിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞ് മനോജ് സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വിട്ടില്ല. ഇതിനിടെ തൊട്ടടുത്തുള്ള വാഴക്കുളം പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫോണിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയതായാണ് സൂചന. രണ്ടുവട്ടം ആവോലി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന മനോജ് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ആവോലി ഡിവിഷനിൽ നിന്ന് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 
പെൺകുട്ടിയുടെ പരാതിയിൽ ഇയാൾക്കെതിരെ 119 (ബി), 509 തുടങ്ങിയ വകുപ്പുകൾ ചുമത്തിയതായും അറസ്റ്റ് രേഖപ്പെടുത്തിയതായും വാഴക്കുളം സർക്കിൾ ഇൻസ്പെക്ടർ സതീഷ്കുമാർ എസ്. അറിയിച്ചു. സി.പി.എം. സംഘടനാതലത്തിലും ഇയാൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

Related posts

Leave a Comment