മോൺസന്റെ പോലീസ് ബന്ധങ്ങൾ പ്രവാസി വനിത വഴി ; മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം ; ചിത്രങ്ങൾ പുറത്ത്

കൊച്ചി : പുരാവസ്തു ശേഖരമെന്ന വ്യാജേനെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ മോൺസൺ മാവുങ്കലിന്റെ പോലീസ് ബന്ധങ്ങൾ പ്രവാസി വനിതാ വഴിയെന്ന് റിപ്പോർട്ട്. റോമിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശിയായ അനിത പുല്ലയിലാണ് മോൺസന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം ഉണ്ടാക്കി നൽകിയെന്ന റിപ്പോർട്ട് ആണ് ചില മാധ്യമങ്ങൾ പുറത്തുവിട്ടത്.

അനിത മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധം ആണെന്നും പറയപ്പെടുന്നു. മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.മുഖ്യമന്ത്രിക്ക് പുറമേ പി കെ ശ്രീമതി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും അവരുടെ ഫേസ്ബുക്ക് പേജിൽ ഉണ്ട്. പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കൊപ്പം ഒരുമിച്ച് വേദി പങ്കിടുന്ന ചിത്രങ്ങളും അടുത്ത ബന്ധം തോന്നിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പുകളും അവരുടെ ഫേസ്ബുക്ക് പേജിൽ ഉണ്ട്. ഈ വിദേശ വനിതയും മോൺസനും തമ്മിൽ പരസ്പരം തർക്കമുണ്ടാവുകയും അതിനുശേഷമാണ് പോലീസ് അന്വേഷണം ശക്തമാവുകയും ചെയ്തതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. മോൺസന്റെ പോലീസ് ബന്ധങ്ങൾക്ക് വഴിയൊരുക്കിയ വിദേശവനിതയെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളും വിയർക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

Related posts

Leave a Comment