കണ്ണമ്പ്ര ഭൂമി ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം അനിവാര്യം ; എ കെ ബാലൻ ഉൾപ്പെടെയുള്ള സിപിഎം ഉന്നതരുടെ പങ്ക് അന്വേഷിക്കണം : എ തങ്കപ്പൻ

പാലക്കാട് : കണ്ണമ്പ്ര ഭൂമിയിടപാടിൽ കോടിക്കണക്കിന് രൂപയുടെ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും ഇത് സിപിഎം അന്വേഷിക്കേണ്ട ഏതെങ്കിലും ഒരു രാഷ്ട്രീയ വിഷയമല്ലെന്നും ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പ്രതികരിച്ചു. പാർട്ടി തലത്തിൽ മാത്രം അന്വേഷണം നടത്തി പ്രാദേശിക നേതാക്കളെ തരം താഴ്ത്തിയത് അന്വേഷണം ഉന്നതരിലേക്ക് എത്താതെ ഇരിക്കുവാനുള്ള ശ്രമമാണെന്നും കൂടുതൽ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരങ്ങളിലേക്ക് ശക്തമായി രംഗത്തുവരുമെന്ന് ഡിസിസി പ്രസിഡന്റ് വീക്ഷണത്തോട് പ്രതികരിച്ചു.

പാര്‍ട്ടി നിയന്ത്രണത്തിലുള്ള കണ്ണമ്ബ്ര പാപ് കോസ് റൈസ് മില്ലിന്റെ സ്ഥലമേറ്റെടുക്കലില്‍ മൂന്ന് കോടിയുടെ അഴിമതി പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഏക്കറിന് 15 ലക്ഷം മാത്രം വിലയുള്ള സ്ഥലത്തിന് 23.5 ലക്ഷം നല്‍കിയെന്ന് കാട്ടിയാണ് പരാതി ഉയര്‍ന്നത്. തുടര്‍ന്നായിരുന്നു പാര്‍ട്ടി അന്വേഷണ കമ്മീഷനെ വച്ചത്.

ഇതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സി കെ ചാമുണ്ണിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ചാമുണ്ണിയുടെ ബന്ധുവും സംഘത്തിന്‍്റെ ഓണററി സെക്രട്ടറിയുമായിരുന്ന ആര്‍ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി തീരുമാനമെടുത്തിരുന്നു. എന്നാൽ മുൻ മന്ത്രി എ കെ ബാലൻ ഇവരെ സംരക്ഷിക്കുന്നതിനുവേണ്ടി അവസാനഘട്ടം വരെ ശ്രമിച്ചതായി ആരോപണം ഉയരുന്നുണ്ട്.

Related posts

Leave a Comment