സാധാരണക്കാരന് പിഴ ; സിപിഎം തൊഴിലാളി നേതാവിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഡി ജെ പാർട്ടിയും കൂട്ടംചേരലും; ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്‌ : സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ സാധാരണക്കാരെ നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് പിഴിയുമ്പോൾ സിപിഎം തൊഴിലാളി നേതാവിന്റെ നേതൃത്വത്തിൽ നെല്ലിയാമ്പതിയിലെ സ്വകാര്യ പഞ്ചനക്ഷത്രഹോട്ടലിൽ ആട്ടവും പാട്ടും കൂട്ടംചേരലും നടന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് തുടർച്ചയായ രണ്ട് ദിവസം സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു-എം എം ഇ യു വിന്റെ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സനീപിന്റെ നേതൃത്വത്തിലാണ് ഇരുന്നൂറോളം ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മാസ്ക് പോലും ധരിക്കാതെ നെല്ലിയാമ്പതി അനധികൃതമായി കൂട്ടംചേർന്നത്. ഇവരുടെ ആട്ടവും പാട്ടും ഇവർ തന്നെ വീഡിയോ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സാധാരണക്കാർ തെരുവിൽ പോലീസിന്റെ മർദ്ദനങ്ങൾക്കും പിഴിയലിനും ഇര ആകുമ്പോഴാണ് സിപിഎം നേതാവിന്റെ ഡിജെ പാർട്ടി യാതൊരു നിയന്ത്രണങ്ങളും ബാധിക്കാതെ നെല്ലിയാമ്പതിയിൽ അരങ്ങേറിയത്. സമാനമായ രീതിയിൽ സംസ്ഥാനത്തുടനീളം ഡിവൈഎഫ്ഐ സിപിഎം നേതാക്കൾക്ക് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ രഹസ്യമായ ഇളവുകൾ ലഭിക്കുന്നുണ്ടെന്നത് വസ്തുതയാണ്.

Related posts

Leave a Comment