‘സാംസ്കാരിക നായകർ കാശിക്കുപോയോ…?` ; അനുപമ വിഷയത്തിലും എം ജി സർവകലാശാല വിഷയത്തിലും മിണ്ടാട്ടമില്ല ; സിപിഎമ്മിന്റെ അടിമവേലയ്ക്കേ ഇവറ്റകളെ കൊള്ളുകയുള്ളെന്ന് സോഷ്യൽ മീഡിയ

കൊച്ചി : കേരള മനസ്സാക്ഷിയെ ഞെട്ടിച്ച രണ്ട് സംഭവങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ പുറംലോകത്തേക്ക് വന്നത്. തിരുവനന്തപുരത്ത് മുൻ എസ്എഫ്ഐ നേതാവിന്റെ കുഞ്ഞിനെ സിപിഎം നേതാക്കൾ ഇടപെട്ട് തട്ടിയെടുത്തതും എം ജി സർവകലാശാലയിൽ എ ഐ എസ് എഫ് സംസ്ഥാന വനിതാ നേതാവിനെതിരെ അധിക്ഷേപം നടത്തിയതും പൊതു സമൂഹം ഏറെ വൈകാരികയോടെ സമീപിച്ച വിഷയങ്ങളാണ്.

തിരുവനന്തപുരം സ്വദേശിയും എസ്എഫ്ഐ മുൻ വനിതാ നേതാവുമായ അനുപമ ഡിവൈഎഫ്ഐ നേതാവുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയുമാണുണ്ടായത്. ഇതിൽ അവർക്കുണ്ടായ കുട്ടിയെ ആണ് സിപിഎം നേതാവായ പിതാവ് ഉയർന്ന സിപിഎം നേതാക്കളുടെ അറിവോടെ മാതാപിതാക്കളിൽ നിന്നും കടത്തിയത്. തന്റെ കുട്ടിക്കുവേണ്ടി അനുപമ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരത്തിലാണ്.

എംജി സർവകലാശാലയിൽ എഐഎസ്എഫ് വനിതാ നേതാവിന് നേരെ കടുത്ത വ്യക്തി അധിക്ഷേപവും ലൈംഗിക അതിക്രമവും ഉണ്ടായി. എസ്എഫ്ഐ നേതാക്കളുടെ ഭാഗത്തുനിന്നാണ് പെൺകുട്ടിക്ക് ദുരനുഭവമുണ്ടായത്.കടുത്ത അക്രമത്തിന് വരെ ഇരയായിട്ടും ഏറെ മണിക്കൂറുകൾ പിന്നിട്ടാണ് പോലീസ് നിയമ നടപടി സ്വീകരിക്കുവാൻ തയ്യാറായത്.

അനുപയുടെയും എഐഎസ്എഫ് വനിതാ നേതാവിന്റെയും വിഷയങ്ങൾ പുറത്തുവന്നിട്ടും കേരളത്തിലെ സാംസ്കാരിക നായകർ ആരുംതന്നെ പ്രതികരണവുമായി രംഗത്തുവന്നിട്ടില്ല. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സാംസ്കാരിക നായകർ സിപിഎമ്മിന്റെ കയ്യിലെ മരപ്പാവകൾ ആയി മാറിയെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ വിമർശകർ ചൂണ്ടിക്കാണിക്കുന്നു. അതിരുകടന്ന സിപിഎം വിധേയത്വം കൊണ്ട് സാംസ്കാരിക നായകർ ചമയുന്നവർ സെലക്ടീവ് വിഷയങ്ങളിൽ മാത്രം ഇടപെടുന്നുവെന്നതാണ് വാസ്തവമെന്ന് ഒട്ടേറെ പേർ പറയുന്നു.

Related posts

Leave a Comment