സിപിഎമ്മിന്റെ ജയ്ഭീം പ്രചാരണം തിരിഞ്ഞുകൊത്തി ; തന്നെ പാർട്ടി പുറത്താക്കിയിരുന്നതായി യഥാർത്ഥ അഭിഭാഷകന്റെ വെളിപ്പെടുത്തൽ

കൊച്ചി : സിപിഎം വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സൂര്യ നായക കഥാപാത്രത്തിൽ എത്തിയ ജാതി വിവേചനത്തിന്റെ കഥ പറയുന്ന തമിഴ് ചലച്ചിത്രം ജയ് ഭീം ചിത്രത്തിലെ യഥാർത്ഥ അഭിഭാഷകന്റെ തുറന്നുപറച്ചിലുകൾ പാർട്ടിയെ തിരിഞ്ഞുകൊത്തുന്നു. സിനിമയിലെ ഇടത് സാന്നിധ്യം കേരളത്തിലെ സിപിഎമ്മുമായി കൂട്ടിക്കെട്ടിയാണ് സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത്.

എന്നാൽ സിനിമയിലെ യഥാർത്ഥ അഭിഭാഷകൻ 1988 പാർട്ടിയിൽ നിന്നും പുറത്തായ ആളാണെന്ന് പറയുന്നു.ഒരു മാധ്യമത്തിന് നല്കിയ ഇന്റർവ്യൂവിലാണ് അദ്ദേഹമിത് പങ്കുവയ്ക്കുന്നത്. സിപിഎമ്മിന്റെ ചില നയങ്ങളെ എതിർക്കുകയും അതിന് ചുവടുപിടിച്ച് നേതൃത്വം പുറത്താക്കുകയും ആയിരുന്നു. പുറത്തായ ശേഷം തന്റെ അഭിപ്രായ പ്രകടനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഒരു പ്രാകൃത ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരു ഗർഭിണിയായ സ്ത്രീ, പോലീസ് കസ്റ്റഡിയിൽ നിന്ന് കാണാതായ തന്റെ ഭർത്താവിനായി തീവ്രമായി തിരയുന്നതും തന്റെ ഭർത്താവിനെ കണ്ടെത്താനും നീതി തേടാനും ഒരു ഹൈക്കോടതി അഭിഭാഷകൻ പിന്തുണയുമായി ഉയരുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. എം ജി സർവകലാശാലയിൽ എ ഐ എസ് എഫ് വനിതാ നേതാവിന് നേരെ നടത്തിയ ജാതി അധിക്ഷേപവും അതേ സർവ്വകലാശാലയിലെ തന്നെ ഗവേഷക വിദ്യാർഥിനിക്ക് ഉണ്ടായ ജാതി അധിക്ഷേപവും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഘട്ടത്തിലാണ് സിനിമ പാർട്ടി പ്രചാരണ തന്ത്രം ആയി ഉപയോഗിക്കുന്നത്.

Related posts

Leave a Comment