‘ ഇന്നുവരെ കിട്ടാത്ത സ്വാതന്ത്ര്യം ബിജെപി ഭരണത്തിലാണോ സിപിഎമ്മിന് കിട്ടിയത്…? ‘ ; സി പി എം എയറിൽ തന്നെ

കൊച്ചി : ഇന്ത്യയുടെ 75 മത് സ്വാതന്ത്രദിനം സിപിഎം ആഘോഷിക്കുന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷങ്ങൾ പിന്നിടുമ്പോഴാണ് സിപിഎം ആദ്യമായി സ്വാതന്ത്ര്യ ദിനം ആചരിക്കുന്നു മുന്നോട്ടുവരുന്നത്. ആഗസ്റ്റ് 15നെ ആപത്ത് 15 എന്നു ഒരുകാലത്ത് വിശേഷിപ്പിച്ചവർ ഇന്ന് രാജ്യം ബിജെപി ഭരിക്കുമ്പോൾ സ്വാതന്ത്ര്യദിന ആഘോഷവുമായി മുന്നോട്ടുവരുന്നത് വലിയ വിമർശനമാണ് ഉണ്ടാക്കിയിരിക്കുന്നത്. പാർട്ടിയിലെ ബുദ്ധിജീവികളിൽ പോലും ഈ തീരുമാനത്തോട് വിയോജിപ്പുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യത്തുടനീളം പാർട്ടിയിൽനിന്ന് ബിജെപി യിലേക്കുള്ള പ്രവർത്തകരുടെ ഒഴുക്ക് കൊണ്ടാണ് സിപിഎം ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന വിവരവും ചർച്ചയിൽ ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎമ്മിനെതിരെ ട്രോളുകൾ നിറയുകയാണ്.

സന്ദേശത്തിലെ ശ്രീനിവാസൻ വീട്ടുമുറ്റത്ത് പതാക ഉയർത്തുന്ന വീഡിയോ ശകലം പങ്കുവെച്ചുകൊണ്ട് പതാക ഉയർത്തുന്നതിന് മുമ്പേ വീട്ടിൽ ട്രയൽ നടത്തുന്ന സിപിഎം പ്രവർത്തകരെ ട്രോളുന്നവരുടെ എണ്ണം ചെറുതൊന്നുമല്ല. ഇന്ന് വരെ വരാത്ത വെളിവ് സിപിഎമ്മിന് ഒരുപാട് വൈകി വന്നതാണെന്ന രീതിയിലും സാമൂഹ്യ മാധ്യമങ്ങളിൽ എഴുത്തുകൾ വരുന്നുണ്ട്.

Related posts

Leave a Comment