വ്യാജവാറ്റ് മുതൽ ബാലപീഡനം വരെ ; ഭരണത്തണലിൽ സഖാക്കൾ മുന്നിൽ തന്നെ

കൊച്ചി : രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ ഇടത് യുവജന വിദ്യാർത്ഥി സംഘടനകളും സുഖവാസത്തിലാണ്. ജനകീയ വിഷയങ്ങളിൽ ഒന്നുംതന്നെ കൃത്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്ന് മാത്രമല്ല സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുമായി സജീവമാവുകയാണ് ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകർ. കോവിഡ് ലോക്ക് ഡൗൺ വന്നതോടെ മദ്യത്തിന്റെ ലഭ്യത കുറയുന്നു സാഹചര്യമുണ്ടായി. ഇതോടെ വ്യാജവാറ്റ് നിർമാണശാലകൾ നാട്ടിൽ സജീവമായി.വ്യാജവാറ്റ് നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ ഡിവൈഎഫ്ഐ പ്രവർത്തകരാണ് സംസ്ഥാനത്തൊട്ടാകെ അറസ്റ്റിലായത്. ഭരണത്തിന്റെ തണലിൽ നിന്നുകൊണ്ട് സംസ്ഥാനത്താകമാനം ഡിവൈഎഫ്ഐ-എസ്‌ എഫ് ഐ പ്രവർത്തകർ അഴിഞ്ഞാടുകയാണ്.കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ ഒട്ടേറെ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളെയാണ് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാക്കി കേസ് എടുത്തിട്ടുള്ളത്.

വണ്ടിപ്പെരിയാരിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച ക്രൂരമായി കൊന്ന് തള്ളിയ സംഭവം പുറംലോകത്തേക്ക് എത്തിയപ്പോഴും അതിന്റെ പ്രതിസ്ഥാനത്തു ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് തന്നെയായിരുന്നു. വാളയാറിൽ ക്രൂരവും പൈശാചികമായ പീഡനം നടന്നപ്പോൾ അതിനു വഴിവെച്ച സിപിഎം നിലപാട് തന്നെയാണ് വണ്ടിപ്പെരിയാർ പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമെന്ന് രാഷ്ട്രീയ കേരളം വിലയിരുത്തുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ആവർത്തിക്കുമ്പോഴും ഇതിന് തടയിടേണ്ട സർക്കാർ സംവിധാനങ്ങൾ സിപിഎം നിയന്ത്രണത്തിൽ തോന്നിയ പോലെയാണ് പ്രവർത്തിക്കുന്നത്. പീഡന കാരെയും കള്ളന്മാരെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് കേരളമെന്നു ഭരിക്കുന്ന സർക്കാരിന് ഉള്ളതെന്ന ആക്ഷേപം ശക്തമാണ്. ബാല പീഡനങ്ങളിലും വ്യാജവാറ്റ് നിർമ്മാണത്തിലും താഴെത്തട്ടിലെ സിപിഎം പ്രാദേശിക കമ്മിറ്റികൾ മത്സരിക്കുന്ന കാഴ്ചയാണ് കേരളമിന്ന് കാണുന്നത്. കേരളത്തിൽ ഇപ്പോൾ പുറത്തുവരുന്ന സകല സാമൂഹ്യവിരുദ്ധ കുറ്റകൃത്യങ്ങളുടെയും അങ്ങേത്തലയ്ക്കൽ അന്വേഷണം എത്തിനിൽക്കുന്നത് ഡിവൈഎഫ്ഐ എസ്എഫ്ഐ നേതാക്കളിൽ തന്നെയാണ്.

Related posts

Leave a Comment