സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം അലങ്കോലമാക്കിയ സി പി എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

പോത്തനിക്കാട് പുളിന്താനം ഗവണ്മന്റ് സ്കൂൾ കെട്ടിടം മുഖ്യമന്ത്രി ഓൺലൈനിലൂടെ നിർവഹിച്ച ശേഷം ഓഡിറ്റോറിയത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സിജു എ കെ(സി പി ഐ എം ലോക്കൽ സെക്രട്ടറി) കെ എം അലിയാർ, കെ റ്റി അബ്രഹാം, ഷിജോ അബ്രഹാം, കെ പി ജെയിംസ്, പി എം ശശി കുമാർ, ബഷി തങ്കപ്പൻ എന്നിവർക്കെതിരെ പോത്താനിക്കാട് പോലീസ് കേസെടുത്തു.
മുൻ എം എൽ എ എൽദോ എബ്രഹാമിന്റെ പേര് നോട്ടീസിൽ പ്രോട്ടോകോൽ ലംഖിച്ചാണ് വെച്ചിരിക്കുന്നത് എന്ന് വാദിച്ചുകൊണ്ടാണ് ഉൽഘാടന ചടങ്ങിന് എത്തിയിരുന്ന വനിത പ്രതിനിധികൾ അടക്കമുള്ള വരെ അസഭ്യം പറയുകയും ഉൽഘാടന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തത്തിനാണ് കേസെടുത്തിട്ടുള്ളത്.
പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രി എൻ എം ജോസഫിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ഉൽഘാടകനായിരുന്ന മുവാറ്റുപുഴ എം എൽ എ ശ്രി മാത്യു കുഴൽനാടൻ എത്തുന്നതിനു മുന്നേ മുൻ എം എൽ എ യെ കൊണ്ട് ഫലകം നിർബന്ധിതമായി അനാഛാദനം ചെയ്യിപ്പിക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച് പരാതി മുഖ്യമന്ത്രിക്കും സമർപ്പിച്ചിട്ടുണ്ട്.

Related posts

Leave a Comment