ശശീന്ദ്രൻ ഇടപെട്ടത് ബിജെപി വനിതാ നേതാവിനുനേരെയുണ്ടായ പീഡനക്കേസിൽ ; മിണ്ടാട്ടമില്ലാതെ ബിജെപി നേതൃത്വം

കൊല്ലം : പീഡനക്കേസുമായി ബന്ധപ്പെട്ട് ഇരയുടെ പിതാവിനെ ഫോണിൽ ബന്ധപ്പെട്ട കേസ് തീർപ്പാക്കാൻ ശ്രമിച്ച ശശീന്ദ്രന്റെ ഇടപെടൽ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. എൻസിപി സംസ്ഥാന നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചത് ബിജെപി വനിതാ നേതാവിനെ ആയിരുന്നു. പ്രാദേശിക തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിച്ചതിലുണ്ടായ വിരോധമാണ് പീഡനശ്രമത്തിലേക്ക് വഴിവെച്ചത്. എന്നാൽ ഇരയായ പെൺകുട്ടി ബിജെപിയുടെ സജീവ പ്രവർത്തകയും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയും ആയിട്ടും ഈ നിമിഷം വരെയും സംസ്ഥാന നേതാക്കളോ പാർട്ടിയോ ജില്ലാ ഘടകമോ പെൺകുട്ടിയുടെ നീതിക്കായി യാതൊരുവിധത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ല. ഈ വിഷയം പുറത്തുവന്നതിനുശേഷം മാധ്യമങ്ങളെ കണ്ട കെ സുരേന്ദ്രൻ മന്ത്രിക്കെതിരെ യാതൊന്നും പറഞ്ഞതുമില്ല.

സ്വർണക്കടത്ത് കേസ്, കുഴൽപ്പണ കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബിജെപി സിപിഎം ബാന്ധവം സജീവമാവുകയാണ്. അതിന്റെ തുടർക്കഥയായി ആണ് സ്വന്തം സഹപ്രവർത്തകയ്ക്ക് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടും പ്രതികരിക്കാത്ത ബിജെപി നേതൃത്വത്തിന്റെ സമീപനമെന്ന് വിലയിരുത്തപ്പെടുന്നു. വിഷയം പുറത്തുവന്നതിനുശേഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ഉൾപ്പെടെയുള്ളവർ ശക്തമായി രംഗത്തു വന്നിട്ടും ഒരു വരിപോലും സ്വന്തം മുഖപുസ്തകത്തിൽ എഴുതുവാൻ പോലും ബിജെപി നേതാക്കൾ തയ്യാറായിട്ടില്ല.

Related posts

Leave a Comment