സിപിഎമ്മിന്റെ അരഡസനോളം നേതാക്കൾ ബിജെപിയിൽ ; ബംഗാളിയിൽ സിപിഎം നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു

കൊൽക്കത്ത : ബംഗാളിൽ ബിജെപി യിലേക്കുള്ള സിപിഎം നേതാക്കളുടെ ഒഴുക്ക് തുടരുന്നു.അര ഡസനോളം മുതിർന്ന നേതാക്കളാണ് പാർട്ടി വിട്ട് ബിജെപിയിലെത്തിയത്.

സിപിഎമ്മിന്റെ മുൻ മന്ത്രി ബങ്കിം ഘോഷ്, എംഎൽഎമാരായിരുന്ന ദീപാലി ബിശ്വാസ് (ഗാജോൽ), തപസി മണ്ഡൽ (ഹൽദിയ), നേതാക്കളായ ശങ്കർ ഘോഷ്, അന്തര ഘോഷ് തുടങ്ങിയവർ ബിജെപിയിലെത്തിയ പ്രമുഖരാണ്. മറ്റ് ഇടതു പാർട്ടികളിൽ നിന്ന് കാഗൻ മുർമു, സുനിൽ മണ്ഡൽ, ദസ്രത് ടിർകി എന്നീ നേതാക്കളും ബിജെപിയിലെത്തി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ 6 സ്ഥാനാർഥികൾ മുൻ സിപിഎമ്മുകാരായിരുന്നു.

ബംഗാൾ 34 വർഷം ഭരിച്ച സിപിഎമ്മിന്റെ ബഹുഭൂരിപക്ഷം അണികളും ചേക്കേറിയത് ബിജെപിയിലാണ്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും പാർട്ടി ജയിച്ചില്ല. മത്സരിച്ച 177 സീറ്റിൽ 158ലും കെട്ടിവച്ച കാശുപോയതിനു പിന്നിൽ ഈ ഒഴുക്കാണ്. 2011 ൽ അധികാരത്തിൽ നിന്ന് പുറത്തായി 10 വർഷത്തിനുള്ളിലാണ് സിപിഎം സമ്പൂർണ പരാജയത്തിലേക്ക് എത്തിയത്.

Related posts

Leave a Comment