ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കയ്യാങ്കളി; ചിത്രം പകർത്തിയ വീക്ഷണം ലേഖകന് സിപിഎം പ്രവർത്തകരുടെ മർദ്ദനം

ഇടുക്കി: പീരുമേട് കേരളാ ടൂറിസം ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കയ്യാങ്കളി. എൽ ഡി എഫ് പ്രവർത്തകർ വീക്ഷണം റിപ്പോർട്ടർ ഷാജി കുരിശുംമൂടി ആണ് മർദ്ദിച്ചത്. ചിത്രം പകർത്തി കൊണ്ടിരുന്ന മെബൈലും പിടിച്ചു വാങ്ങി.
ഇന്നലെ രാവിലെ മുതൽ പീരുമേട്ടിൽ വെച്ചാണ് തെരത്തെടുപ്പ് നടന്നത്. യു ഡിഎഫ് വർഷങ്ങളായി കയ്യിലിരുന്ന ഭരണം നിലനിർത്താനായി യു ഡിഎഫും ഭരണം പിടിച്ചെടുക്കാനായി എൽ ഡി എഫും വലിയ പോരാട്ടമാണ് സംഘടിപ്പിച്ചത്. ജില്ലാ തല നേതാക്കൾ ഉൾപ്പെടെ സ്ഥലത്ത് തമ്പടിച്ചിരുന്നു.

രാവിലെ മുതൽ പലവിധ കാരണങ്ങൾ പറഞ്ഞ് എൽ ഡി എഫ് പ്രകോപനമുണ്ടാക്കിയിരുന്നു . നിരവധി കള്ളവോട്ടുകൾ നടക്കുന്നന്ന് റിപ്പേർട്ടുകൾ വന്നിരുന്നു. പോലീസ് ഇടപെട്ടാണ് പ്രവർത്തകരെ ശാന്തമാക്കിയത്. ഉച്ചകഴിഞ്ഞ് വിഷ്യൽ എടുക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെയും എൽ ഡി എഫ് പ്രവർത്തകർ ആക്രമിച്ചു. വീക്ഷണം റിപ്പോർട്ടറുമായ ഷാജി കുരിശുംമൂടിന് അക്രമത്തിൽ പരിക്കേറ്റു. ഷാജി വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. കേരളാ ടൂറിസം ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാഗമൺ ഭരണ സമിതിയിലേക്കുള്ള തെരത്തെടുപ്പ് പീരുമേട് സർക്കിൾ സഹകരണ സംഘം ഓഡിറ്റോറിയത്തിൽ വച്ചാണ് തെരത്തെടുപ്പ് നടന്നത് .വീക്ഷണം ലേഖകനെ അക്രമിച്ച സംഭവത്തിൽ മാധ്യമ പ്രവർത്തകർ ഒന്നടങ്കം ശക്തമായി പ്രതിഷേധിച്ചു.

Related posts

Leave a Comment