തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടക കക്ഷികളുമായി ആലോചിച്ചില്ല; കോന്നിയില്‍ സിപിഎമ്മിനെതിരെ സിപിഐ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടക കക്ഷികളുമായി ആലോചിച്ചില്ലെന്നും കോന്നിയില്‍ സിപിഎമ്മിന് ഏകപക്ഷീയ നിലപാടായിരുന്നുവെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശനം.പ്രവര്‍ത്തനങ്ങള്‍ ഭൂരിപക്ഷം കുറയാന്‍ കാരണമായെന്നാണ് കണ്ടെത്തല്‍.

കൂടാതെ അടൂരില്‍ ബിജെപി വോട്ട് ചോര്‍ച്ചയുടെ ഗുണം കിട്ടിയത് യുഡിഎഫിനാണെന്നും സിപിഐ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുഅടൂര്‍ മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ പ്രശ്നങ്ങള്‍ വോട്ട് ചോര്‍ത്തിയെന്നും എംഎല്‍എ എന്ന നിലയില്‍ ചിറ്റയം ഗോപകുമാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്‍ കാലങ്ങളിലേത് പോലെ ആയിരുന്നില്ലെന്നും സിപിഐ അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

Related posts

Leave a Comment