കോൺഗ്രസ്‌ പ്രകടനത്തിന് നേരെ സിപിഐഎം – ഡി വൈ എഫ് ഐ അക്രമം

മുവാറ്റുപുഴ : കോൺഗ്രസ്‌ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് വൈകിട്ട് 5 മണിക്ക് മുവാറ്റുപുഴ കോൺഗ്രസ്‌ ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനത്തിനുനേരെ സിപിഎം ഡി വൈ എഫ് ഐ ഗുണ്ടകളുടെ അക്രമം.
മാർച്ച്‌ ആരംഭിച്ച് മുതൽ സിപിഎം ഓഫീസിന് മുന്നിൽ ഒത്തു കൂടിയ ഡി വൈ എഫ് ഐ ഗുണ്ടകൾ കല്ലും മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമം
ആരംഭിക്കുക ആയിരുന്നു.

കോൺഗ്രസ്‌ മാറാടി മണ്ഡലം പ്രസിഡന്റ്‌ സാബു ജോൺ,ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ കെ എം മാതുകുട്ടി ഉൾപ്പെടെ നിരവധി നേതാക്കന്മാർക്കും പ്രവർത്തകർക്കും പരിക്ക് പറ്റി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് .

മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് അടക്കമുള്ള കോൺഗ്രസ് നേതാക്കന്മാർ ക്കെതിരെ കല്ലേറ് നടത്തിയാണ് അക്രമം ആരംഭിച്ചത്.
അക്രമത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസ് പ്രതിഷേധം രേഖപ്പെടുത്തി.

Related posts

Leave a Comment