Connect with us
48 birthday
top banner (1)

Kerala

സിപിഐ നേതാവ് എൻ. ഭാസുരാംഗൻ, മിൽമ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്നും പുറത്തേക്ക്

Avatar

Published

on

തിരുവനന്തപുരം: മാറനല്ലൂർ ആസിഡ് ആക്രമണ കേസിൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എൻ. ഭാസുരാംഗനെതിരെ നടപടി. സിപിഐ. ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നുമാണ് ഒഴിവാക്കിയത്. ആസിഡ് ആക്രമണക്കേസിലെ പ്രതി സജി കുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ ഭാസുരാംഗന്റെ പേര് പരാമർശിച്ചിരുന്നു. കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ ഭാസുരാംഗൻ കാരണമാണ് താൻ ജീവനൊടുക്കുന്നതെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ഇയാൾക്കെതിരെ നടപടിയടുക്കുന്നതിനെ ചൊല്ലി സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിൽ തർക്കം ഉടലെടുത്തതും വിവാദമായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിമാർ തമ്മിലായിരുന്നു തർക്കമുണ്ടായത്.

ജില്ലാ നേതാവായ ഭാസുരാംഗനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നത്. വെള്ളൂർക്കോണം ക്ഷീരസംഘത്തിലെ അഴിമതിയിലും ഇയാൾക്ക് ബന്ധമുണ്ടെന്നും സജി കുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിരുന്നു . കണ്ടല ബാങ്കിൽ ഭാസുരാംഗന്റെ അനുമതിയില്ലാതെ താൻ മത്സരിച്ചെന്നും അതിന് തന്നോട് ഇത്രയും വലിയ ക്രൂരത വേണ്ടിയിരുന്നോ എന്നും സജി കുമാർ കത്തിൽ ചോദിക്കുന്നു. പാർട്ടിയിലെ പ്രശ്‌നങ്ങളും ആത്മഹത്യാ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സജി കുമാറിനെതിരെ ആരോപണങ്ങളുമായി ഭാസുരംഗനും രംഗത്തെത്തിയിരുന്നു.

Advertisement
inner ad

സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്‌ക്കെതിരെ ആസിഡ് ആക്രമണം നടത്തിയ ശേഷമായിരുന്നു സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സജി കുമാർ മധുരയിലെ ലോഡ്ജിൽ തൂങ്ങി മരിച്ചത്. ‘എന്റെ മരണ റിപ്പോർട്ട്, ഭാസുരാംഗന് വേണ്ടി’ എന്ന തലക്കെട്ടോടെയായിരുന്നു സജികുമാറിന്റെ കുറിപ്പ് കണ്ടെടുത്തത്.ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ എൽ ഡി എഫ് നിയോജകമണ്ഡലം കൺവീനറായ പള്ളിച്ചൽ വിജയൻ കണ്ടല സഹകരണ ബാങ്കിന്റെ തകർച്ചക്ക് പിന്നിൽ സ്ഥലം എം എൽ എ ആണെന്ന് പരാമർശം ഉന്നയിച്ചതിനെ മന്ത്രി ജി. ആർ അനിൽ ഇടപെട്ട് എതിർക്കുകയും ചെയ്തു.ഭാസുരംഗനെതിരെ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് നടപടിക്കായി സംസ്ഥാന കമ്മിറ്റിയ്ക്ക് ശുപാർശ ചെയ്യുമെന്നറിയുന്നു. അങ്ങനെ വന്നാൽ മിൽമയുടെ അഡ്മിനിസ്ട്രേറ്റർ സ്ഥാനവും നഷ്ടപ്പെടും.

Advertisement
inner ad

Kasaragod

പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Accident

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Published

on

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുന്നു. തമ്പാനൂർ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മാലിന്യക്കൂമ്ബാരത്തിനുള്ളില്‍ പെട്ടതാണോ എന്നാണു സംശയിക്കുന്നത്. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured