രാമായണമാസത്തോടനുബന്ധിച്ച് പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് സിപിഐ

രാമായണമാസത്തോടനുബന്ധിച്ച് പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി. രാമായണം പൊതുസ്വത്താണെന്നും അതിനെ സ്വന്തമാക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്ക് തടയിടുമെന്നും വിശദീകരിച്ചുകൊണ്ടാണ് സിപിഐ ജില്ലാ കമ്മിറ്റിയുടെ നീക്കം. രാമായണത്തെക്കുറിച്ച് സഖാക്കളെ ബോധവത്ക്കരിക്കുന്നതിനായുള്ള പ്രഭാഷണ പരമ്പര ശനിയാഴ്ചയാണ് സമാപിക്കുക. മുല്ലക്കര രത്‌നാകരന്‍, അജിത് കൊളാടി, അഡ്വ. എം കേശവന്‍ നായര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, എപി മുഹമ്മദ്, എംഎ സചീന്ദ്രന്‍, കെപി രാമനുണ്ണി തുടങ്ങിയവരാണ് രാമായണത്തെക്കുറിച്ച് പ്രഭാഷണം നടത്തുക.

വൈകീട്ട് 7 മണിക്ക് സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പേജിലൂടെ ലൈവായി ആണ് പ്രഭാഷണം. രാമായണ പ്രഭാഷണത്തിൽ അണികൾക്കും നേതാക്കൾക്കും ഇടയിൽ ഭിന്നാഭിപ്രായം ആണെന്നാണ് സൂചന.

Related posts

Leave a Comment