Connect with us
48 birthday
top banner (1)

Featured

രാജ്യസഭ സീറ്റിനെ ചൊല്ലി സി.പി.ഐയില്‍ ചേരി തിരിഞ്ഞ് പോര്

Avatar

Published

on


തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി സി.പി.ഐയില്‍ വിവാദം കത്തുന്നു. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ചേരി തിരിഞ്ഞ് പോരടിച്ചത്. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗവും അസിസ്റ്റന്റ് സെക്രട്ടറിയുമാണ് പി.പി.സുനീറിനെ രാജ്യസഭയിലേക്ക് അയക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് വി.എസ്.സുനില്‍ കുമാറാണ് ആദ്യം രംഗത്തുവന്നത്. സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടെന്നും മുതിര്‍ന്ന നേതാവിനെയാണ് പരിഗണിക്കേണ്ടതെന്നുമാണ് സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പറഞ്ഞത്.

കൗണ്‍സിലിന്റെ ആദ്യദിനം കാനം വിരുദ്ധപക്ഷം സുനീറിനെതിരെ വലിയ വിമര്‍നമാണ് നടത്തിയത്. എന്നാല്‍, ഇന്ന് കാനം പക്ഷം സുനീറിനെ സംരക്ഷിച്ച് തിരിച്ചടിച്ചതോടെ പരസ്യ ഏറ്റുമുട്ടലിലേക്ക് യോഗമെത്തി. ആറ് തവണ എംഎല്‍എ ആയ ആള്‍ ഏഴാം തവണ തോറ്റപ്പോള്‍ രാജ്യസഭയിലേക്ക് അയച്ചിരുന്നുവെന്നും അന്ന് പിന്തുണയ്ക്കുകയും കൈയ്യടിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ സുനീറിനെ വിമര്‍ശിക്കുന്നതെന്നും സംസ്ഥാന കൗണ്‍സില്‍ അംഗം സുശീലന്‍ തുറന്നടിച്ചു.

Advertisement
inner ad

ഇതിനിടെയാണ് സുനില്‍കുമാറിനെതിരെ സുനീര്‍ രൂക്ഷമായി പ്രതികരിച്ചത്. നമ്മള്‍ ആത്മസുഹൃത്തുക്കള്‍ എന്ന് കരുതി കൊണ്ടുനടക്കുന്നവര്‍ നമ്മളെ എത്രമാത്രം സ്നേഹിക്കുന്നു മനസിലായെന്നും അതാണ് ഈ ചര്‍ച്ചകൊണ്ടുണ്ടായ ഗുണമെന്ന് സുനീര്‍ തുറന്നടിച്ചു. ആരോടും ആവശ്യപ്പെട്ടിട്ടല്ല സീറ്റ് ലഭിച്ചതെന്നും സുനീര്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. സുനില്‍കുമാറിനെ പരിഹസിച്ച് എ.ഐ.വൈ.എഫ് അധ്യക്ഷന്‍ അരുണും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 40 വയസിന് മുന്‍പ് എം.എല്‍.എയും 50 വയസിന് മുന്‍പ് മന്ത്രിയുമായാള്‍ തന്നെ ഇതു പറയണമെന്നാണ് അരുണ്‍ പരിഹസിച്ചത്.

സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം മാറഞ്ചേരി സ്വദേശിയായ സുനീര്‍. 1999ല്‍ പൊന്നാനി മണ്ഡലത്തില്‍നിന്നും ലോകസഭയിലേക്ക് ഇടതു സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗിലെ ജി.എം. ബനാത്ത് വാലയ്‌ക്കെതിരെയും 2004 ല്‍ പൊന്നാനി മണ്ഡലത്തില്‍നിന്നും മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ഇ. അഹമ്മദിനെതിരെയും 2019 ല്‍ വയനാട് മണ്ഡലത്തില്‍നിന്നും രാഹുല്‍ ഗാന്ധിക്കെതിരെയും മത്സരിച്ചിരുന്നു.

Advertisement
inner ad

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

രാജ്യ പുരോഗതിക്കുള്ളതല്ല, മോദി സർക്കാരിനെ രക്ഷിക്കാനുള്ള ബജറ്റാണിത്; കോൺഗ്രസ്‌ അധ്യക്ഷൻ

Published

on

ന്യൂഡൽഹി: മോദി സർക്കാരിന്റെ കോപ്പി ബജറ്റിന് കോൺഗ്രസിന്റെ നീതി അജണ്ട പോലും ശരിയായി പകർത്താൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇത് രാജ്യത്തിന്റെ പുരോഗതിക്കുള്ള ബജറ്റല്ല. മോദി സർക്കാരിനെ രക്ഷിക്കാനുള്ള ബജറ്റാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

കർഷകരെ കുറിച്ച് ഉപരിപ്ലവമായ ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളൂ. ദളിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി കോൺഗ്രസ്- യുപിഎ നടപ്പാക്കിയതുപോലെ വിപ്ലവകരമായ ഒരു പദ്ധതിയും നിലവിലില്ല. സ്ത്രീകൾക്കായി ഈ ബജറ്റിൽ ഒന്നും തന്നെയില്ല. ജനങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം കൊള്ളയടിക്കുകയും കോർപ്പറേറ്റുകളായ സുഹൃത്തുക്കൾക്ക് വിതരണം ചെയ്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement
inner ad
Continue Reading

Featured

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐഎഎസുകാരന്റെ ഭാര്യ വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ജീവനൊടുക്കി‌

Published

on

ഗാന്ധിനഗർ: ഗുണ്ടാനേതാവായ കാമുകനൊപ്പം ഒളിച്ചോടിയ ഐഎഎസുകാരന്റെ ഭാര്യ ഒമ്പത് മാസത്തിന് ശേഷം തിരികെ എത്തിയപ്പോള്‍ ഭർത്താവ് വീട്ടില്‍ കയറ്റാത്തതില്‍ മനംനൊന്ത് ജീവനൊടുക്കി‌. ഗുജറാത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സെക്രട്ടറി രണ്‍ജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45) ആണ് മരിച്ചത്. ശനിയാഴ്ച വിഷംകഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ഞായറാഴ്ച മരിക്കുകയായിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥനായ രണ്‍ജീത് കുമാറിന്റെ ഗാന്ധിനഗർ സെക്ടർ 19-ലെ വീട്ടില്‍വെച്ചാണ് സൂര്യ വിഷംകഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം ഉള്‍പ്പെട്ട സൂര്യ തിരികെ ഭർത്താവിനൊപ്പം താമസിക്കാനെത്തിയപ്പോള്‍ ഇവരെ വീട്ടില്‍ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. ഇതോടെയാണ് യുവതി വിഷംകഴിച്ച്‌ ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. വിഷം കഴിച്ച ശേഷം യുവതി തന്നെ 108-ല്‍ വിളിച്ച്‌ ആംബുലൻസ് വരുത്തിയത്. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഒൻപതുമാസം മുൻപാണ് ആണ്‍സുഹൃത്തും ഗുണ്ടാനേതാവുമായ മഹാരാജ ഹൈക്കോർട്ട് എന്നയാള്‍ക്കൊപ്പം സൂര്യ ഒളിച്ചോടിയത്. ഇതിനുപിന്നാലെ മധുരയില്‍നിന്ന് 14 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മഹാരാജയും സൂര്യയും ഇവരുടെ കൂട്ടാളി സെന്തില്‍കുമാറും പ്രതികളായി. കുട്ടിയുടെ അമ്മയുമായുള്ള സാമ്ബത്തിക തർക്കത്തെത്തുടർന്നാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും മധുര പോലീസ് നടത്തിയ അന്വേഷണത്തില്‍ 14-കാരനെ സുരക്ഷിതമായി മോചിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികളായ മൂവരും തമിഴ്നാട്ടില്‍നിന്ന് രക്ഷപ്പെട്ടത്. കേസില്‍ തമിഴ്നാട് പോലീസ് പിടികൂടുമെന്ന് ഭയന്ന് അറസ്റ്റ് ഒഴിവാക്കാനായാണ് ശനിയാഴ്ച സൂര്യ ഭർത്താവായ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്.എന്നാല്‍, സൂര്യയെ ഒരിക്കലും വീട്ടില്‍ കയറ്റരുതെന്ന് രണ്‍ജീത് കുമാർ വീട്ടുജോലിക്കാർക്ക് നിർദേശം നല്‍കിയിരുന്നു. ഇതോടെ സൂര്യയ്ക്ക് വീട്ടില്‍ പ്രവേശിക്കാനായില്ല. തുടർന്ന് യുവതി വിഷംകഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

അതേസമയം, 2023 മുതല്‍ രണ്‍ജീത് കുമാറും സൂര്യയും പിരിഞ്ഞ് താമസിക്കുകയാണെന്നും ഇവരുടെ വിവാഹമോചന നടപടികള്‍ നടന്നുവരികയാണെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. വിവാഹമോചന നടപടികള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് ഈ സംഭവമുണ്ടായതെന്നും അഭിഭാഷകൻ പറഞ്ഞു. അതിനിടെ, സൂര്യ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തമിഴിലാണ് ഇവർ ആത്മഹത്യാക്കുറിപ്പ് എഴുതിരിക്കുന്നത്. എന്നാല്‍, ഇതിലെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ രണ്‍ജീത് കുമാർ വിസമ്മതിച്ചു.

Advertisement
inner ad
Continue Reading

Delhi

നീറ്റിൽ പുനഃപരീക്ഷ ഇല്ല ; വ്യാപക ക്രമക്കേട് കണ്ടെത്താനായില്ലെന്ന് സുപ്രീം കോടതി

Published

on

ന്യൂഡൽഹി: നീറ്റിൽ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതി. പരീക്ഷ പ്രക്രിയയെ ബാധിക്കുന്നതരത്തിൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ചോദ്യ പേപ്പറിന്റെ വ്യാപക ചോർച്ചയ്ക്ക് നിലവിൽ തെളിവുകൾ ഇല്ല. പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്നും റദ്ദാക്കിയാൽ 24 ലക്ഷം കുട്ടികളെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. പുനഃപരീക്ഷ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

Continue Reading

Featured